guruvandanam-mohiniyattam

TOPICS COVERED

ദൈവദശകം കൂട്ടായ്മയുടെ നേതൃത്വത്തില്‍ മോഹിനിയാട്ടം നര്‍ത്തകരുടെ ഗുരുവന്ദനം നൃത്താവിഷ്കാരം. പാലക്കാ‌ട‌് കോട്ട മൈതാനത്തെ നൃത്താവിഷ്കാരത്തില്‍ നൂറ്റി എഴുപതുപേര്‍ പങ്കെടുത്തു. 

 

ശിവഗിരി, ചെമ്പഴന്തി, അരുവിപ്പുറം, മരുത്വാമല, അദ്വൈതാശ്രമം എന്നീ സംഘങ്ങളായി 170 പേര്‍. പാലക്കാട്, തൃശൂര്‍, മലപ്പുറം ജില്ലകളിലെ നര്‍ത്തകിമാര്‍. പതിനഞ്ച് മിനിറ്റോളം ദൈര്‍ഘ്യമുള്ള ദൈവദശക നൃത്താവിഷ്കാരം മികവുറ്റതായിരുന്നു. കലാമണ്ഡലം ഹൈമവതിയാണ് ചുവടുകൾ ചിട്ടപ്പെടുത്തിയത്. മൂന്ന് മാസത്തെ പരിശീലനത്തിനൊടുവില്‍ അവതരണം.

 തൊണ്ണൂറ്റിയാറ് വർഷങ്ങൾക്കു മുൻപു ശ്രീനാരായണ ഗുരുദേവൻ കാലുകുത്തിയ മണ്ണിൽ അദ്ദേഹത്തിന്റെ സമാധി ദിനത്തിലായിരുന്നു നൃത്താവിഷ്ക്കാരം.  പാലക്കാട് നഗരസഭാധ്യക്ഷ പ്രമീളാ ശശിധരൻ ഉദ്ഘാടനം ചെയ്തു. 

ENGLISH SUMMARY:

Under the leadership of the Daivadasakam group, a "Guruvandanam" dance performance was organized by Mohiniyattam dancers. The event, held at the Kotta Maidanam in Palakkad, saw the participation of 170 performers, celebrating the art and honoring their gurus through this collective dance expression.