vmuralidharan-lati-bishop-2
  • 'മണിപ്പുരിലേത് വംശീയ പ്രശ്നം'
  • 'ക്രൈസ്തവസഭകള്‍ക്ക് കേന്ദ്രത്തോട് അതൃപ്തിയുള്ളതായി കരുതുന്നില്ല'
  • 'ബിഷപ്പിന്‍റെ പ്രസംഗം കേട്ടിട്ടില്ല'

മോദി സര്‍ക്കാരിന്‍റെ ഭരണത്തില്‍ ക്രൈസ്തവര്‍ ആക്രമിക്കപ്പെട്ടിട്ടില്ലെന്ന് കേന്ദ്രമന്ത്രിയും ആറ്റിങ്ങല്‍ ലോക്സഭ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥിയുമായ വി. മുരളീധരന്‍. ക്രൈസ്തവസഭകള്‍ക്ക് കേന്ദ്രത്തോട് അതൃപ്തിയുള്ളതായി കരുതുന്നില്ലെന്നും മണിപ്പുരിലേത് വംശീയ പ്രശ്നമാണെന്നും അദ്ദേഹം പറഞ്ഞു. മണിപ്പുരിലും ഉത്തരേന്ത്യയിലും ക്രൈസ്തവര്‍ ആക്രമിക്കപ്പെടുകയാണെന്ന ലത്തീന്‍ അതിരൂപത ബിഷപ് ഫാ.തോമസ് ജെ. നെറ്റോയുടെ പ്രസംഗത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പ്രസംഗം താന്‍ കേട്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

 

മണിപ്പൂരിലെ അതിക്രമങ്ങളിൽ ഫലപ്രദമായ ഇടപെടലുകൾ ഉണ്ടാകുന്നില്ലെന്നും ബിഷപ് വിമര്‍ശിച്ചിരുന്നു. ഒരു പൗരനെങ്കിലും ഭയത്തോടെ കഴിയുന്നുണ്ടെങ്കിൽ അത് രാജ്യത്തിന്റെ പരാജയമാണെന്ന് ചങ്ങനാശേരി അതിരൂപത സഹായമെത്രാൻ മാർ തോമസ് തറയിലും വിമര്‍ശനം ഉന്നയിച്ചിരുന്നു. 

 

Its ethnic clash, not religious; V Muralidharan rejects christains attacked in Manipur and north India statement