• ഒരു ലക്ഷത്തി അറുപത്തിനാലായിരം ഇരട്ടവോട്ടെന്ന് അടൂര്‍ പ്രകാശ്
  • 'തിരഞ്ഞെടുപ്പ് കമ്മിഷന്‍ കണ്ടെത്തിയത് മുന്നൂറോളം മാത്രം'
  • ആരോപണം തോല്‍വി മുന്നില്‍ കണ്ടെന്ന് വി. ജോയി

ആറ്റിങ്ങല്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ ഒരുലക്ഷത്തി അറുപത്തിനാലായിരം ഇരട്ടവോട്ടുകളുണ്ടെന്ന് യു.ഡി.എഫ് സ്ഥാനാര്‍ഥി അടൂര്‍ പ്രകാശ്. തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കിയെങ്കിലും മുന്നൂറിലേറെ മാത്രം ഇരട്ടവോട്ടുകളുകളാണ് കണ്ടെത്താനായത്. അതേസമയം ആരെയും വോട്ടര്‍പട്ടികയില്‍ നിന്ന് നീക്കം ചെയ്യരുന്നതെന്ന് സര്‍ക്കാര്‍ വാക്കാല്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അത് മണ്ഡലംതിരിച്ചുപിടിക്കാനുള്ള ഗൂഢോദ്ദേശ്യത്തോടെയാണെന്നും അടൂര്‍ പ്രകാശ് ആരോപിച്ചു. വിഡിയോ റിപ്പോര്‍ട്ട് കാണാം.

 

എന്നാല്‍ ‌അടൂര്‍ പ്രകാശിന്‍റെ ആരോപണം  തോല്‍വി മുന്നില്‍ കണ്ടാണെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി.ജോയി.അടൂര്‍ പ്രകാശിന്റേത് മുന്‍കൂര്‍ ജാമ്യമാണ്. ഇരട്ടവോട്ട് കണ്ടെത്തിക്കൊടുത്തത് ബിജെപിയാണെന്നും ഇടനിലക്കാര്‍ വി.മുരളീധരനും കെ.സുരേന്ദ്രനുമാണെന്നും വി.ജോയി ആരോപിച്ചു.

 

More than one and half lakh double vote in Attingal constituency, alleges Adoor Prakash