തൃശൂരില്‍ ട്രെയിനില്‍ നിന്ന് തള്ളിയിടപ്പെട്ടതിനെ തുടര്‍ന്ന് മരണം സംഭവിച്ച ടി.ടി.ഇ വിനോദിന്‍റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. ഇന്നലെ രാത്രിയോടെ തൃശൂര്‍ വെളപ്പായയില്‍ വച്ച് ഓടുന്ന ട്രെയിനില്‍ നിന്നാണ് വിനോദിനെ ഒഡീഷ സ്വദേശിയായ രജനീകാന്ത തള്ളിയിട്ട് കൊന്നത്. ട്രെയിനില്‍ നിന്നും വീണ വിനോദിന്‍റെ തലയ്ക്കേറ്റ പരുക്കുകളും കാലുകള്‍ അറ്റുപോയതുമാണ് മരണത്തനിടയാക്കിയെതന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം വൈകാതെ തൃശൂരില്‍ നിന്നും കൊച്ചിയിലേക്ക് കൊണ്ടുപോകും.
തൃശൂരില്‍ നിന്നും കയറിയ രജനികാന്തയോട് മുളങ്കുന്നത്തുകാവെത്തിയപ്പോള്‍ വിനോദ് ടിക്കറ്റ് ആവശ്യപ്പെട്ടിരുന്നു. ടിക്കറ്റെടുക്കാതെ റിസര്‍വ് കംപാര്‍ട്മെന്‍റില്‍ കയറിയ പ്രതി, ടിക്കറ്റ് ചോദിച്ചതില്‍ കുപിതനായി വാതില്‍ക്കല്‍ നിന്നിരുന്ന വിനോദിനെ പിന്നില്‍ നിന്ന് തള്ളിയിടുകയായിരുന്നുവെന്നാണ് എഫ്.ഐ.ആര്‍. പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്. കുന്നംകുളത്തെ ബാറില്‍ ജീവനക്കാരനായിരുന്ന രജനീകാന്തയെ മദ്യപിച്ചെത്തിയതിനെ തുടര്‍ന്ന് ബാറില്‍ നിന്നും പറഞ്ഞുവിടുകയായിരുന്നു. ടി.ടി.ഇയെ തള്ളിയിട്ട ശേഷം കൂസലില്ലാതെ സീറ്റിലെത്തിയിരുന്ന പ്രതിയെ ദൃക്സാക്ഷിയും ചായ വില്‍പ്പനക്കാരനുമായ രാജേഷ്കുമാറും മറ്റ് യാത്രക്കാരും ചേര്‍ന്ന് കീഴ്പ്പെടുത്തി പൊലീസിന് കൈമാറുകയായിരുന്നു.
Postmortem report of TTE Vinod