അരുണാചലില്‍ ജീവനൊടുക്കിയ മലയാളികള്‍ക്ക് വിചിത്രവിശ്വാസങ്ങളെന്ന് തെളിയിക്കുന്ന രേഖകള്‍ മനോരമ ന്യൂസിന്. ആര്യയുടെ ലാപ്ടോപ്പിലാണ് വിചിത്ര വിശ്വാസങ്ങളുടെ രേഖയുള്ളത്. ദിനോസറുകള്‍ക്ക് വംശനാശം വന്നില്ലെന്നതു മുതല്‍ മനുഷ്യന്റെ ഭാവിയെക്കുറിച്ചുവരെ ഇതില്‍ പറയുന്നു. ദിനോസറുകളെ മറ്റു ഗ്രഹങ്ങളിലേക്ക് മാറ്റിയതാണെന്നും ഭൂമിയിലെ 90% മനുഷ്യരെയും മൃഗങ്ങളെയും രണ്ടു ഗ്രഹങ്ങളിലേക്ക് കൊണ്ടുപോകുമെന്നുമാണ് ഇവരുടെ വിശ്വാസം. ആന്‍ഡ്രോമീഡ ഗാലക്സിയില്‍ നിന്നുള്ള ‘മിതി’ എന്ന സാങ്കല്‍പ്പിക കഥാപാത്രവുമായാണ് സംഭാഷണം. വിചിത്രവിശ്വാസങ്ങളടങ്ങിയ 466 പേജ് രേഖയുടെ പകര്‍പ്പ് മനോരമ ന്യൂസിന് ലഭിച്ചു. അന്‍റാര്‍ടിക്കയിലെ ഗവേഷണ കേന്ദ്രത്തെ കുറിച്ചും സ്പേസ്ഷിപ്പുകളെ കുറിച്ചും ലാപ്ടോപ്പുകളില്‍ വിവരങ്ങളുണ്ട്. ഉല്‍ക്കകളില്‍ നിന്നുള്ള ആന്‍റി കാര്‍ബണാണ് സ്പേസ്ഷിപ്പുകളുടെ ഇന്ധനമെന്ന് വാദിക്കുന്ന രേഖകളും കണ്ടെടുത്തു. വിഡിയോ റിപ്പോര്‍ട്ട് കാണാം.