naveen-arya-death-03
  • ഗൂഗിളിന്‍റെ സഹായം തേടി അന്വേഷണ സംഘം
  • അരുണാചലും മാര്‍ച്ച് മാസവും അന്ധവിശ്വാസവുമായി ബന്ധം?
  • മുന്‍പ് രണ്ട് തവണ നവീന്‍ ഇറ്റാനഗര്‍ സന്ദര്‍ശിച്ചു

അരുണാചല്‍ പ്രദേശില്‍ ജീവനൊടുക്കിയ മലയാളികളെ വിചിത്രവിശ്വാസത്തിലേക്ക് നയിച്ചയാളെ കണ്ടെത്താന്‍ പൊലീസ്. ഡോണ്‍ ബോസ്കോ എന്ന ഇ മെയില്‍ ഐ.ഡിയുടെ ഉടമയെ തേടിയാണ് അന്വേഷണം. മരണത്തിന് അരുണാചല്‍ പ്രദേശും, മാര്‍ച്ച് മാസവും തിരഞ്ഞെടുത്തത് അന്ധവിശ്വാസത്തിന്റെ ഭാഗമായെന്നാണ് പൊലീസ് നിഗമനം. ആര്യയുടെ ഇ–മെയിലില്‍ നിന്നാണ് ഡോണ്‍ ബോസ്കോ എന്ന ഐഡിയിലേക്ക് നടന്ന സന്ദേശക്കൈമാറ്റങ്ങളെ കുറിച്ച് വിവരം ലഭിച്ചത്. ആരാണ് ഈ ഡോണ്‍ബോസ്കോ എന്ന് അറിയാന്‍ ഗൂഗിളിനോട് വിവരങ്ങള്‍ തേടി. ഒരുപക്ഷേ നവീന്റെയോ ദേവിയുടെയോ വ്യാജമെയില്‍ ഐ.ഡിയാവാം ഇതെന്നാണ് സംശയിക്കുന്നത്. അങ്ങനെയല്ലങ്കില്‍ നാലാമതൊരാളുടെ പ്രേരണകൂടി ഈ മരണത്തിലേക്ക് നയിച്ച വിശ്വാസത്തിന് പിന്നിലുണ്ടെന്ന് സംശയിക്കേണ്ടിവരും. വിഡിയോ റിപ്പോര്‍ട്ട് കാണാം.

 

രക്തം വാര്‍ന്നുള്ള ദാരുണ മരണം തിരഞ്ഞെടുത്തവര്‍, മരിക്കാനായി എന്തുകൊണ്ട് കേരളത്തില്‍ നിന്ന് 3750 കിലോമീറ്ററോളം അകലെയുള്ള അരുണാചല്‍ പ്രദേശിലെ സിറോ വാലി വരെ പോയി. എല്ലാവരെയും കുഴക്കുന്നതാണ് ഈ ചോദ്യം. ആ സ്ഥലത്തിനും സമയത്തിനും യാത്രക്കും മരണവുമായി ബന്ധമുണ്ടാകാം എന്നാണ് പൊലീസ് നിഗമനം. കാരണം അരുണാചല്‍ പ്രദേശിലെ ഇറ്റാനഗറില്‍ ഇതിന് മുന്‍പ് രണ്ട് തവണ നവീനും ദേവിയും പോയിട്ടുണ്ട്. കഴിഞ്ഞവര്‍ഷം പോയതാകട്ടെ ഇത്തവണത്തേത് പോലെ മാര്‍ച്ച് മാസത്തിലും. അതിനാല്‍ ഇവരുടെ വിചിത്രവിശ്വാസവും ഈ സ്ഥലവും സമയവും തമ്മില്‍ ബന്ധമുണ്ടോയെന്ന് അന്വേഷിക്കാന്‍ അരുണാചല്‍ പൊലീസിന്റെ സഹായം തേടാനാണ് തീരുമാനം. 

 

Police seeks Google's help to solve black magic death case