Untitled design - 1

 

 

എഡിജിപി എം.ആർ.അജിത്കുമാറിന് ക്ലിൻ ചിറ്റ് നൽകാനൊരുങ്ങി വിജിലൻസ്. അനധികൃത സ്വത്ത് സമ്പാദനം, കവടിയാറിലെ  വീട് നിര്‍മാണം, തുടങ്ങിയവയടക്കമുള്ള പി.വി.അൻവർ എം.എൽ.എ ഉന്നയിച്ച ആരോപണങ്ങളിൽ കഴമ്പില്ലെന്നാണു കണ്ടെത്തൽ. രണ്ടാഴ്ചക്കകം റിപ്പോർട് കൈമാറും.

 

ഡിജിപിയായി സ്ഥാനക്കയറ്റം നൽകാനുള്ള സർക്കാർ തീരുമാനത്തിനു പിന്നാലെയാണ് ക്ലീൻ ചിറ്റ് നൽകാൻ വിജിലൻസിൻ്റേയും നീക്കം.പി.വി.അൻവർ നിരവധി ആരോപണങ്ങൾ ഉന്നയിച്ചെങ്കിലും കോടികൾ മുടക്കി കവടിയാർ കൊട്ടാരത്തിന് സമീപം ആഢംബര ബംഗ്ലാവ് നിര്‍മിക്കുന്നു, ഫ്ലാറ്റ് വാങ്ങി പത്ത് ദിവസത്തിനുള്ളിൽ ഇരട്ടിവിലക്ക് മറിച്ചു വിറ്റു,കരിപ്പൂർ വഴിയുള്ള സ്വർണക്കടത്തിന് മലപ്പുറം എസ് പി ആയിരുന്ന സുജിത് ദാസ് ഒത്താശ ചെയ്തെന്നും ഇതിന്‍റെ വിഹിതം എംആർ അജിത് കുമാറിന് ലഭിച്ചു എന്നുമായിരുന്നു പ്രധാനപ്പെട്ട അന്വേഷണ വിഷയങ്ങൾ.

 

സ്വർണക്കടത്തുമായി ബന്ധിപ്പിക്കുന്ന യാതൊരു തെളിവും പി.വി.അൻവർ നൽകിയില്ലെന്നും വിജിലൻസിനു തെളിവു കിട്ടിയില്ലെന്നും പറയുന്നുഎസ് ബിഐയിൽ നിന്ന് ഒന്നരക്കോടി രൂപ വായ്പയെടുത്താണ് വീട് നിർമാണമെന്നാണ് കണ്ടെത്തൽ. വീട് നിർമാണം യഥാസമയം സർക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും സ്വത്ത് വിവര പട്ടികയിലും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും വിജിലൻസ്. 

 

2009 ലാണ്  ഫ്ലാറ്റ് വാങ്ങാൻ 37 ലക്ഷം രൂപക്ക് കരാർ ഒപ്പിടുന്നതെന്നും  ഇതിനായി 25 ലക്ഷം രൂപ വായ്പയെടുത്തെന്നും പറയുന്നു. 2013 ൽ കമ്പനി ഫ്ലാറ്റ് കൈമാറി. പക്ഷെ സ്വന്തം പേരിലേക്ക് ഫ്ലാറ്റ് റജിസ്റ്റർ ചെയ്യാൻ വൈകി എന്ന് മാത്രമാണ് വിജിലൻസ് കണ്ടെത്തൽഎട്ട് വര്‍ഷം കൊണ്ടുണ്ടായ മൂല്യവര്‍ധനയാണ് വീടിന്‍റെ വിലയിൽ ഉണ്ടായതെന്നാണ് വിജിലൻസ് വിലയിരുത്തൽ രണ്ടാഴ്ചക്കുള്ളിൽ ഡി ജി പി ക്കു കൈമാറും.

ENGLISH SUMMARY:

Vigilance ready to give clean chit to ADGP M.R. Ajithkumar