നഴ്സിങ് ഓഫിസര്‍ അനിതയ്ക്ക് നിയമനം നല്‍കില്ല എന്ന് പറഞ്ഞിട്ടില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കോടതിയുടെ അന്തിമവിധിക്കനുസരിച്ച് തീരുമാനമെടുക്കും. ഇന്നാണ് ഇതുസംബന്ധിച്ച ഫയല്‍ ആരോഗ്യവകുപ്പിലേക്ക് എത്തിയത്. നിയമനവുമായി ബന്ധപ്പെട്ട നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. സാങ്കേതിക കാര്യങ്ങള്‍കൂടി കോടതിയുടെ ശ്രദ്ധയില്‍ കൊണ്ടുവരാനുണ്ട്. അതുകൊണ്ടാണ് റിവ്യൂ ഹര്‍ജി ഫയല്‍ ചെയ്തതെന്നും മന്ത്രി.