TAGS

മധ്യപ്രദേശിലെ ഭോപ്പാലിൽ മലയാളി നഴ്സ് ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. ആൺസുഹൃത്ത് യുപി സ്വദേശി ദീപക് അറസ്റ്റിലായി. 37കാരിയായ ടി.എം.മായയാണ് കൊല്ലപ്പെട്ടത്. ഭോപ്പാലിലെ ഗായത്രി വിഹാർ കോളനി താമസിക്കുകയായിരുന്നു. വ്യാഴാഴ്ചയാണ് മായയെ തലകറങ്ങി വീണു എന്ന് പറഞ്ഞു ദീപക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു. പോസ്റ്റ്‌മോർട്ടത്തിൽ ശ്വാസംമുട്ടിച്ചതായി  കണ്ടെത്തി. ഇതോടെയാണ് പൊലീസ് ദീപക്കിനെ അറസ്റ്റ് ചെയ്തത്. ഇരുവരും തമ്മിൽ അഞ്ച് വർഷത്തോളമായി അടുപ്പത്തിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. ദീപക് മറ്റൊരു വിവാഹം കഴിച്ചപ്പോൾ ബന്ധത്തിൽനിന്ന് പിന്മാറാൻ മായ സമ്മതിച്ചില്ല. ഇത് കൊലയ്ക്ക് കാരണമായെന്നാണ് സൂചന. മായയുടെ ഭർത്താവ് നാട്ടിലാണ്. 12 വയസ്സുള്ള ഒരു മകനുണ്ട്.

 

Malayali nurse dies in mysterious circumstances in Bhopal, friend in police custody