തൊണ്ടിമുതല്‍ കേസില്‍ അഭിഭാഷകനായിരുന്ന മുന്‍മന്ത്രി ആന്‍റണി രാജു കുറ്റം ചെയ്തിട്ടുണ്ടെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. ലഹരിമരുന്ന് കേസിലെ തൊണ്ടിമുതലായ അടിവസ്ത്രത്തില്‍ അന്ന് ജൂനിയര്‍ അഭിഭാഷകനായ ആന്‍റണി രാജു കൃത്രിമം നടത്തിയെന്നായിരുന്നു കേസ്. ആരോപണങ്ങള്‍ ഗുരുതരമാണെന്നും കുറ്റപത്രം റദ്ദാക്കരുതെന്നും സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. പുനരന്വേഷണത്തിനുള്ള ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് ആന്‍റണി രാജു സമര്‍പ്പിച്ച ഹര്‍ജി തള്ളണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു. സംസ്ഥാന സര്‍ക്കാരിന്‍റെ അഭിഭാഷകനായ നിഷെ രാജന്‍ ഷൊന്‍കര്‍ സമര്‍പ്പിച്ച എതിര്‍സത്യവാങ്മൂലത്തിലാണ് വാദങ്ങളുള്ളത്. സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ വൈകിയതിനെ തുടര്‍ന്ന് പ്രതിയുമായി സര്‍ക്കാര്‍ ഒത്തുകളിക്കുകയാണോ എന്ന് നേരത്തെ സുപ്രീംകോടതി വിമര്‍ശിച്ചിരുന്നു.
എന്നാല്‍ നിയമം നിയമത്തിന്റെ വഴിക്കുപോകുമെന്നും കൂടുതല്‍ പ്രതികരിക്കാനില്ലെന്നും ആന്റണി രാജു മനോരമ ന്യൂസിനോട് പറഞ്ഞു. വിഡിയോ റിപ്പോര്‍ട്ട് കാണാം.
Kerala govt against ex minister Antony Raju