ചെങ്ങന്നൂര്‍ മുന്‍ എംഎല്‍എ കെ.കെ. രാമചന്ദ്രന്‍ നായരുടെ മകന്‍റെ ആശ്രിതനിയമന കേസില്‍ സംസ്ഥാന സര്‍ക്കാരിന് കനത്ത തിരിച്ചടി. നിയമനം റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീംകോടതി ശരിവച്ചു. എംഎല്‍എയുടെ മകന് എങ്ങനെ ആശ്രിതനിയമനം നല്‍കുമെന്ന് കോടതി ചോദിച്ചു. പ്രത്യേക അധികാരമുണ്ടെന്ന് കോടതിയില്‍ വാദിച്ചു. പ്രത്യേക അധികാരം ഇത്തരം കാര്യങ്ങള്‍ക്കല്ല ഉപയോഗിക്കേണ്ടതെന്ന് കോടതി പറഞ്ഞു.
ആര്‍. പ്രശാന്തിന് പൊതുമരാമത്ത് വകുപ്പില്‍ നിയമനം നല്‍കിയത് ഒന്നാം പിണറായി സര്‍ക്കാരാണ്. ആശ്രിതനിയമനം സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ മക്കള്‍ക്ക് മാത്രമെന്നാണ് ഹൈക്കോടതി വിധി. ശമ്പളവും ആനുകൂല്യങ്ങളും തിരിച്ചുപിടിക്കരുതെന്ന പ്രശാന്തിന്റെ അപേക്ഷ കോടതി അംഗീകരിച്ചു.