religious-scholars-against-

കേരള സ്റ്റോറി സിനിമ പ്രദര്‍ശിപ്പിച്ച സഭാ നിലപാടിനെ വിമര്‍ശിച്ച് മുസ്ലിം പുരോഹിതര്‍. കള്ളം പ്രചരിപ്പിക്കുന്നവരുടെ കയ്യിലെ ഉപകരണം ആകരുതെന്നു പാളയം ഇമാം വി.പി.ഷുഹൈബ് മൗലവി. ലൗ ജിഹാദ് എന്ന ഒന്നില്ലെന്ന്  മതപണ്ഡിതൻ ഹുസൈൻ മടവൂർ. ഈദ്ഗാഹ് പ്രഭാഷണങ്ങളിലായിരുന്നു വിമര്‍ശനം. മതേതരത്വം ഉയര്‍ത്തിപ്പിടിക്കുന്ന സര്‍ക്കാരിനായി സമ്മതിദാനം വിനിയോഗിക്കണമെന്നും ഇരുവരും ആവശ്യപ്പെട്ടു.

കേരള സ്റ്റോറി ഇടുക്കി രൂപത പ്രദര്‍ശിപ്പിച്ച പശ്ചാത്തലത്തിലാണ് ഈദ്ഗാഹുകളില്‍  കേരളസ്റ്റോറി വിമര്‍ശനം നിറഞ്ഞത്. സംഘപരിവാര്‍ അജണ്ടകളെ ഓര്‍മിപ്പിച്ച് കള്ളം പ്രചരിപ്പിക്കുന്നവരുടെ ആയുധമാകരുതെന്നും മുന്നറിയിപ്പ്. കല ഭിന്നിപ്പിക്കുന്നതാകരുതെന്നും വി.പി.ഷുഹൈബ് മൗലവി. പ്രണയമുണ്ടെങ്കിലും ജിഹാദില്ലെന്നും അങ്ങനെ മതത്തിലേക്ക് ഒരാളും വരേണ്ടതില്ലെന്നും ഹുസൈന്‍ മടവൂര്‍. ജനാധിപത്യ മതേതര ആശയങ്ങൾ സംരക്ഷിക്കാനായി എല്ലാവരും തിരഞ്ഞെടുപ്പിൽ പങ്കെടുക്കണമെന്നും , ബഹുസ്വരത നിലനിര്‍ത്തുന്ന സര്‍ക്കാര്‍ ഉണ്ടാകണമെന്നും ഇരുവരും വിശ്വാസികളോടാവശ്യപ്പെട്ടു

ചെറിയ പെരുന്നാളിന്‍റെ  ഭാഗമായി പള്ളികളിലും ഈദ് ഗാഹുകളിലും പ്രത്യേക പ്രാര്‍ഥനകള്‍ നടന്നു. തിരുവന്തപുരം ബീമാ പള്ളിയില്‍ നടന്ന നമസ്കാരത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പങ്കെടുത്തു. പാളയം പള്ളിയില്‍ നടന്ന നമസ്കാരച്ചടങ്ങില്‍ സ്ഥാനാര്‍ഥികളായ ശശി തരൂരും പന്ന്യന്‍ രവീന്ദ്രനും പങ്കെടുത്തു. വടകരയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പില്‍ കണ്ണൂരിലാണ്. കോഴിക്കോട്ടെ ചടങ്ങില്‍ എം.കെ.രാഘവനും എളമരം കരീമും എത്തി. മലപ്പുറം മേൽമുറി ഗ്രാൻ്റ് മസ്ജിദില്‍  നടന്ന ഈദ് ഗാഹിന് സയിദ് ഇബ്രാഹിമുൽ  ഖലീൽ അൽ ബുഖാരി തങ്ങൾ നേതൃത്വം നൽകി. തിരുവനന്തപുരത്തെ ബീമാപ്പള്ളിയിലെ പെരുന്നാള്‍ പ്രാര്‍ഥനയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പങ്കെടുത്തു. എല്ലാവര്‍ക്കും ആശംസകളും നേര്‍ന്നു.

Religious scholars against Kerala story movie