സന്ദേശ്ഖാലിയിലെ അതിക്രമങ്ങളില്‍ സിബിഐ അന്വേഷണത്തിന് കല്‍ക്കട്ട ഹൈക്കോടതി ഉത്തരവ്. കോടതി മേല്‍നോട്ടത്തിലുള്ള അന്വേഷണത്തിന് കല്‍ക്കട്ട ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ചാണ്  ഉത്തരവിട്ടു. ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബംഗാള്‍ സര്‍ക്കാരിന് കനത്ത തിരിച്ചടിയായി  ഹൈക്കോടതി ഉത്തരവ്. സ്ത്രീകളെ ബലാല്‍സംഗം ചെയ്തതും , പട്ടിക വര്‍ഗ വിഭാഗങ്ങളുടെ ഭൂമി പിടിച്ചെടുത്തതും ഉള്‍പ്പടെയുള്ള ഗുരുതരമായ കേസാണെന്ന് പരാമര്‍ശിച്ചാണ് സിബിഐ അന്വേഷണത്തിന് ഹൈക്കോടതി നിര്‍ദേശിച്ചത്. 

 

പ്രത്യേക അന്വേഷണ സംഘമോ, റിട്ടയേര്‍ഡ് ജഡ്ജിയുടെ നേതൃത്വത്തിലുള്ള സമിതിയോ അന്വേഷിക്കുന്നതിന് പകരം സിബിഐ അന്വേഷിച്ചാല്‍ മതിയെന്ന് കോടതി വ്യക്തമാക്കി. സന്ദേശഖാലി അതിക്രമത്തില്‍ ആരോപണ വിധേയനായ തൃണമുല്‍ നേതാവ് ഷാജഹാന്‍ ഷെയ്ക്ക് ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ സിബിഐ അറസ്റ്റു ചെയ്തിരുന്നു. 

Sandeshkhali case: HC orders CBI probe into sexual assault