cpo-ranklist-2

 

സെക്രട്ടേറിയറ്റ്നടയില്‍ രണ്ടുമാസമായി പലസമരമുറകള്‍ പയറ്റിയ ഉദ്യോഗാര്‍ഥികളെ നിരാശരാക്കി സിവില്‍ പൊലീസ് ഓഫിസര്‍ പി.എസ്.സി റാങ്ക്പട്ടികയുടെ കാലാവധി അവസാനിച്ചു. റാങ്ക്പട്ടിക നീട്ടാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചില്ല. ഇന്നലെ രാത്രി പന്ത്രണ്ടിന് മുമ്പ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഒഴിവുകളില്‍ കുറച്ചുപേര്‍ക്കുകൂടി നിയമനം ലഭിച്ചേക്കാം.

 

അവസാന ദിവസംവരെയും പ്രതീക്ഷകൈവിടാതെയാണ് സിവില്‍ പൊലീസ് ഓഫിസര്‍ തസ്തികയിലേയ്ക്കുള്ള പി.എസ്.സി റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ സെക്രട്ടേറിയറ്റ് പടിക്കല്‍ സമരംതുടര്‍ന്നത്. അറുപതുദിവസം മുട്ടിലിഴഞ്ഞും, ചോരയില്‍ മുക്കി കൊടിനാട്ടിയും മൊട്ടയടിച്ചും കുരിശുചുമ്മന്നും പലതരത്തിലുള്ള സമരരീതികള്‍. 

 

സര്‍ക്കാര്‍ നിര്‍ദ്ദേശമില്ലാതെ പി.എസ്.സിയ്ക്ക് റാങ്ക്പട്ടികയുടെ കാലാവധി നീട്ടാനാകില്ല. സര്‍ക്കാര്‍ ഇടപെട്ടില്ല. റാങ്ക്  പട്ടിക റദ്ദായി. 13975 പേരാണ് റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ടത്. ഇതില്‍ 4029 പേര്‍ക്ക് നിയമനോപദേശം കിട്ടി. .ഇന്നലെ രാത്രി പന്ത്രണ്ടിന് മുമ്പ് റിപ്പോര്‍ട്ട് ചെയ്ത ഒഴിവുകളില്‍ കുറച്ചുപേര്‍ക്കുകൂടി നിയമനോപദേശം ലഭിച്ചേയ്ക്കാമെന്നുമാത്രം

 

റാങ്ക് പട്ടികയുടെ കാലാവധി നീട്ടേണ്ട സാഹചര്യമില്ലെന്നായിരുന്നു പി.എസ്.സിയുടെ വിശദീകരണം. കോവിഡ് കാലത്ത് മാത്രമാണ് സര്‍ക്കാര്‍ നിര്‍ദ്ദേശത്തോടെ ചില തസ്തികകളുടെ കാലാവധി നീട്ടിയത്. സി.പി.ഒയുടെ മാത്രമല്ല മറ്റൊരുതസ്തികയുടെയും കാലപരിധി നീട്ടുന്നത് പരിഗണനയില്‍ ഇല്ലെന്നും പി.എസ്.സി വ്യക്തമാക്കി.

 

Civil police officer psc ranklist expired