കണ്ണൂര്‍ പാനൂരില്‍ ബോംബ് നിര്‍മിച്ച് കച്ചവടം ചെയ്യുന്നവരുണ്ടെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍. ജനങ്ങളുടെ സഹകരണത്തോടെ ഇത്തരം കേന്ദ്രങ്ങള്‍ ഇല്ലായ്മ ചെയ്യാനാണ് ശ്രമിക്കേണ്ടതെന്ന് അദ്ദേഹം കണ്ണൂരില്‍ പറഞ്ഞു. ബോംബ് നിര്‍മാണത്തിനിടെ സിപിഎം അനുഭാവികള്‍ കൊല്ലപ്പെട്ട കേസുമായി ബന്ധപ്പെട്ട ചോദ്യത്തോടാണ് പ്രതികരണം. പാനൂരില്‍ സ്ഫോടനമുണ്ടായ ഉടന്‍ അത് സിപിഎമ്മിനുമേല്‍ ചാര്‍ത്തുന്നത് കുറ്റവാളെ രക്ഷിക്കാനും നടപടികള്‍ മുന്നോട്ടുകൊണ്ടുപോകാതിരിക്കാനുമാണെന്ന് ഇപി ആരോപിച്ചു. 

പാനൂരില്‍ സംഭവിച്ചത് ചെയ്യാന്‍ പാടില്ലാത്ത കുറ്റമാണെന്ന് ജയരാജന്‍ പറഞ്ഞു. ഒരിടത്തും ബോംബ് നിര്‍മിക്കാന്‍ കഴിയില്ല. അത് നിയമവിരുദ്ധ പ്രവര്‍ത്തിയാണ്. സിപിഎം ഒരുതരത്തിലും ബോംബ് നിര്‍മാണം പ്രോല്‍സാഹിപ്പിക്കില്ല. പൊലീസ് ജാഗ്രതയോടെ എല്ലായിടത്തും പരിശോധിക്കുന്നുണ്ട്. പാനൂരില്‍ ആര്‍എസ്എസും കോണ്‍ഗ്രസും ബോംബുണ്ടാക്കാറുണ്ട്. തെറ്റായ പ്രവണത ആരുടെ ഭാഗത്തുനിന്നുണ്ടായാലും പാര്‍ട്ടി നോക്കാതെ നടപടി സ്വീകരിക്കുന്ന സര്‍ക്കാരാണ് കേരളത്തില്‍ ഉള്ളതെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ അവകാശപ്പെട്ടു.

EP Jayrajajan about bomb blast issue