ഇറാൻ പിടിച്ചെടുത്ത ചരക്കുകപ്പലിലെ ജീവനക്കാരെ മോചിപ്പിക്കാനുള്ള ശ്രമങ്ങൾ ഊർജിതമാക്കി ഇന്ത്യ. പൗരന്മാരുടെ മോചനത്തിന് ടെഹ്റാനിലെയും ഡല്‍ഹിയിലെയും ഇറാന്‍റെ നയതന്ത്ര ഉദ്യോഗസ്ഥരെ വിദേശകാര്യമന്ത്രാലയം ഇന്നലെ തന്നെ വിഷയം ധരിപ്പിച്ചിരുന്നു. നാവികസേനയും സ്ഥിതിഗതികള്‍ നിരന്തരം നിരീക്ഷിക്കുകയാണ്. പാക്കിസ്ഥാൻ, ഫിലിപ്പീൻസ്, റഷ്യ, എസ്തോണിയ എന്നീ രാജ്യങ്ങളിലെ പൗരന്മാരും ഇറാൻ പിടിച്ചെടുത്ത ഇസ്രയേൽ ബന്ധമുള്ള കപ്പലിലുണ്ട്. നിലവിൽ ഇറാന്റെ സമുദ്രാതിർത്തിക്കുള്ളിലാണ് എംഎസ്‌സി ഏരീസ് എന്നെ കൂറ്റൻ കണ്ടൈയ്നർ ചരക്ക് കപ്പലെന്നാണ് വിവരം. ഇന്നലെയാണ് ഹോർമൂസ് കടലിടുക്കിൽവച്ച് കപ്പൽ ഇറാൻ സൈന്യം കീഴ്പ്പെടുത്തിയത്