മാസപ്പടി കേസിലെ അന്വേഷണത്തിനെതിരായ സി.എം.ആര്‍.എലിന്റെ ഹര്‍ജിയില്‍ കമ്പനികാര്യമന്ത്രാലയത്തിന് ഡല്‍ഹി ഹൈക്കോടതിയുടെ നോട്ടിസ്. എസ്.എഫ്.ഐ.ഒയ്ക്കും ആദായനികുതിവകുപ്പിനും കോടതി നോട്ടിസയച്ചു. മന്ത്രാലയത്തിന്റെയും എസ്.എഫ്.ഐ.ഒയുടെയും അന്വേഷണം റദ്ദാക്കണമെന്നാണ് സി.എം.ആര്‍.എല്‍ നല്‍കിയ ഹര്‍ജിയിലെ ആവശ്യം. ഹര്‍ജി അടുത്ത മാസം ഏഴിന് കോടതി വീണ്ടും പരിഗണിക്കും.
അതേസമയം, സിഎംആര്‍എല്‍-എക്‌സാലോജിക് ദുരൂഹയിടപാടില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയനെ ചോദ്യംചെയ്യാനൊരുങ്ങി ഇഡി. സിഎംആര്‍എല്‍ ജീവനക്കാരെ ഇരുപത്തിനാല് മണിക്കൂര്‍ നീണ്ട മാരത്തണ്‍ ചോദ്യം ചെയ്യലിന് ശേഷമാണ് ഇഡിയുടെ നീക്കം. ഫിനാൻസ് ചീഫ് ജനറൽ മാനേജർ പി.സുരേഷ്കുമാർ, മുൻ കാഷ്യർ കെ.എം വാസുദേവൻ എന്നിവരെയും ഇ.ഡി. ചോദ്യം ചെയ്യുകയാണ്. ചോദ്യം ചെയ്യലിന്റെ പേരിൽ ഇ.ഡി ഉദ്യോഗസ്ഥർ പീഡിപ്പിച്ചെന്ന് കാണിച്ച് സി.എം.ആർ.എൽ ജീവനക്കാർ ഹൈക്കോടതിയെ സമീപിച്ചു.