debentures-kerala-17
  • മുന്‍കൂര്‍ വായ്പയ്ക്ക് കേരളം
  • പാസാക്കാതെ വച്ച ബില്ലുകള്‍ മാറി നല്‍കാനാണ് പണം
  • 3000 കോടിയും അടുത്തയാഴ്ചയോടെ എടുത്തേക്കും

പുതിയ സാമ്പത്തിക വര്‍ഷത്തെ കടമെടുപ്പിന് അടുത്തയാഴ്ച തുടക്കമിടാന്‍ സംസ്ഥാന സര്‍ക്കാര്‍. ചൊവ്വാഴ്ച 2000 കോടി കടമെടുക്കാനാണ് തീരുമാനം. ഈ സാമ്പത്തികവര്‍ഷവും സംസ്ഥാന സര്‍ക്കാരിന്‍റെ കടമെടുപ്പിന് കുറവുണ്ടാവില്ല. കടമെടുപ്പിനുള്ള അന്തിമാനുമതി വൈകുന്ന സാഹചര്യത്തില്‍ മുന്‍കൂര്‍ വായ്പയാണ് എടുക്കുന്നത്. 5000 കോടി മുന്‍കൂര്‍ വായ്പക്ക് അനുമതി തേടിയെങ്കിലും 3000 കോടി എടുക്കാനാണ് കേന്ദ്രം അനുവദിച്ചത്. ഇതില്‍ നിന്നുള്ള 2000 കോടിയാണ് ചൊവ്വാഴ്ച കടപ്പത്രങ്ങളുടെ ലേലം വഴി സമാഹരിക്കുന്നത്. കഴിഞ്ഞസാമ്പത്തിക വര്‍ഷാവസാനം പാസാക്കാതെ മാറ്റിവച്ച ബില്ലുകള്‍ മാറി നല്‍കുന്നതിനാകും ഈ പണം പ്രധാനമായി ഉപയോഗിക്കുന്നത്. 

 

അടുത്തമാസം ആദ്യം ശമ്പളവും പെന്‍ഷനും വിതരണം ചെയ്യാനും പണം വേണം. ഈ സാഹചര്യത്തില്‍ അനുവദിച്ച തുക പൂര്‍ണമായി അടുത്തയാഴ്ച തന്നെ എടുക്കുന്നതിനും ആലോചന നടക്കുന്നുണ്ട്. കേരളത്തിന് ഈ സാമ്പത്തികവര്‍ഷം 37512 കോടി കടമെടുക്കാന്‍ കേരളത്തിന് അര്‍ഹതയുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരുന്നു. എന്നാല്‍ ഇതില്‍ എത്ര രൂപ ഡിസംബര്‍ വരെയുള്ള ഒമ്പതുമാസം കടമെടുക്കാം എന്ന് വ്യക്തമായിട്ടില്ല. കേന്ദ്രത്തിന്‍റെ അന്തിമാനുമതി കിട്ടാനുണ്ട്. കിഫ്ബിയും പെന്‍ഷന്‍ കമ്പനിയുമെടുത്ത കടത്തിന്‍റെ പേരില്‍ ഇത്തവണത്തെ വായ്പാപപരിധിയില്‍ നിന്ന് എത്രകോടി വെട്ടുമെന്ന് അപ്പോള്‍ മാത്രമേ അറിയാന്‍ സാധിക്കൂ. 

 

Kerala to raise 2000 Cr via selling of debentures