ls-phase-one-18
  • ഒന്നാം ഘട്ടത്തില്‍ 4 കേന്ദ്രഭരണ പ്രദേശങ്ങളും 17 സംസ്ഥാനങ്ങളും
  • ജനവിധി തേടുന്നത് 1,625 സ്ഥാനാര്‍ഥികള്‍
  • അരുണാചലിലും സിക്കിമിലും ഇന്ന് നിയമസഭ തിരഞ്ഞെടുപ്പ്

ലോക്സഭ തിരഞ്ഞെടുപ്പിന്‍റെ ആദ്യ ഘട്ട വോട്ടെടുപ്പ് നാളെ. 17 സംസ്ഥാനങ്ങളിലെയും നാല് കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും 102 സീറ്റുകളാണ് വിധിയെഴുതുക. തമിഴ്നാട്ടിലെ ആകെയുള്ള 39 സീറ്റിലും പുതുച്ചേരിയിലും ലക്ഷദ്വീപിലുമുള്ള ഏക സീറ്റുകളിലും വോട്ടെടുപ്പ് നടക്കും. 1,625 സ്ഥാനാര്‍ഥികള്‍ മല്‍സരരംഗത്തുണ്ട്. നാളെ വോട്ടെടുപ്പ് നടക്കുന്ന 102 സീറ്റുകളില്‍ 2019ല്‍ ബിജെപി 40 സീറ്റിലും ഡിഎംകെ 24 സീറ്റിലും കോണ്‍ഗ്രസ് 15 സീറ്റിലും വിജയിച്ചിരുന്നു. മുന്‍ ഗവര്‍ണര്‍ തമിഴിസൈ സൗന്ദര്‍രാജനും പതിെനാന്ന് കേന്ദ്രമന്ത്രിമാരും അഞ്ച് മുന്‍ മുഖ്യമന്ത്രിമാരും വോട്ടുതേടുന്നു. 

 

അരുണാചലിലും അസമിലും മിസോറമിലും സിക്കിമിലും ത്രിപുരയിലും ഉത്തരാഖണ്ഡിലും രാവിലെ ഏഴ് മുതല്‍ വൈകിട്ട് അഞ്ച് വരെയാണ് വോട്ടെടുപ്പ്. തമിഴ്നാട്ടിലും മധ്യപ്രദേശിലും മഹാരാഷ്ട്രയിലും രാജസ്ഥാനിലും യുപിയിലും ബംഗാളിലും ജമ്മുകശ്മീരിലും ആന്‍ഡമാനിലും പുതുച്ചേരിയിലും രാവിലെ ഏഴ് മുതല്‍ വൈകീട്ട് ആറുവരെയാണ് വോട്ടെടുപ്പ്. ബിഹാറില്‍ ഏഴ് മുതല്‍ നാലു വരെയും ഛത്തീസ്ഗഡില്‍ ഏഴ് മുതല്‍ മൂന്നു വരെയും മണിപ്പുരിലും മേഘാലയയിലും നാഗാലന്‍ഡിലും 7 മുതല്‍ 4 വരെയും ലക്ഷദ്വീപില്‍ 7.30 മുതല്‍ 6.30 വരെയും വോട്ടെടുപ്പ് നടക്കും. അരുണാചല്‍പ്രദേശിലെയും സിക്കിമിലെയും നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പും ഇന്ന് നടക്കും. 

 

Loksabha election 2024; First phase tomorrow