പശ്ചിമേഷ്യയെ വീണ്ടും ആശങ്കയിലാക്കി ഇറാനെതിരെ ഇസ്രയേലിന്‍റെ തിരിച്ചടി. ഇറാന്‍റെ ആണവപദ്ധതികളുടെ കേന്ദ്രമായ ഇസഫാന്‍ പ്രവിശ്യയില്‍ ഇസ്രയേല്‍ മിസൈല്‍, ഡ്രോണ്‍ ആക്രമണം നടത്തി. ഡ്രോണുകള്‍ തകര്‍ത്തെന്ന് അവകാശപ്പെട്ട ഇറാന്‍ വ്യോമഗതാഗതം ഭാഗികമായി നിരോധിച്ചു.
ഇറാന്‍റെ സൈനീകത്താവളവും ആണവകേന്ദ്രങ്ങളും സ്ഥിതി ചെയ്യുന്ന ഇസ്ഫാനില്‍ അര്‍ധരാത്രിയോടെയാണ് ഇറാന്‍റെ ഇസ്ഫാനില്‍ ആണവകേന്ദ്രങ്ങള്‍ക്കടുത്ത് സ്ഫോടന ശബ്ദം കേട്ടെന്ന് ഇറാന്‍ വാര്‍ത്താ ഏജന്‍സിയായ ഫാര്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തത്.ഇസ്രയേല്‍ ആക്രമണം സ്ഥിരീകരിച്ച ഇറാന്‍ ഡ്രോണുകള്‍ തകര്‍ത്തെന്നും ആണവകേന്ദ്രങ്ങള്‍ സുരക്ഷിതമെന്നും ഇറാന്‍ വിശദീകരിച്ചു. ഇസ്രയേല്‍ ആക്രമണം യുഎസ് വ്യത്തങ്ങളും സ്ഥിരീകരിച്ചു. വായുപ്രതിരോധം ശക്തമാക്കിയതോടെ ഇറാന്‍ വ്യോമഗതാഗതം ഭാഗികമായി നിരോധിച്ചു. ടെഹ്റാന്‍ വിമാനത്താവളം അടച്ചിട്ടു. ഫ്ലൈ ദുബായ്, എമിറേറ്റ്സ് ഉള്‍പ്പെടെയുള്ള വിമാനങ്ങളും വഴിതിരിച്ചുവിട്ടു.
സിറിയയിലെ ഡമാസ്കസില്‍ ഇറാന്‍ എംബസിയില്‍ ഇസ്രയേല്‍ ആക്രമണം നടത്തിയതാണ് നിലവിലെ സംഘര്‍ഷത്തിന്‍റെ തുടക്കം. തൊട്ടുപിന്നാലെ ഇസ്രയേലിലേക്ക് മൂന്നൂറോളം ഡ്രോണുകള്‍ അയച്ച് ഇറാനും തിരിച്ചടിച്ചു. അമേരിക്കയും ബ്രിട്ടനും ശക്തമായി ഇടപെട്ടതോടെ കടുത്ത നടപടികളിലേക്ക് പിന്നീട് ഇസ്രേയേല്‍ കടന്നിരുന്നില്ല. ഇസ്ഫാക്കിലെ ആക്രമണത്തെക്കുറിച്ച് ഇസ്രയേല്‍ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. ഇറാന് താക്കീത് എന്നതിനപ്പുറം വലിയ ആക്രമണം ഇസ്രയേല്‍ ലക്ഷ്യമിട്ടിട്ടില്ല എന്നാണ് സൂചന. സംഘര്‍ഷത്തിന്റെ നിഴല്‍ വീണതോടെ ഓസ്ട്രേലിയ അടക്കമുള്ള പല രാജ്യങ്ങളും തങ്ങളുടെ പൗരന്മാരോട് ഇറാന്‍ വിടാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
Israel Conducts Air Strike In Iran In Retaliation To Missile Attack: Report