surendran-krail-31

പ്രധാനമന്ത്രിയുടെ വിവാദം പ്രസംഗം മുന്‍പ് മന്‍മോഹന്‍ സിങ്ങും പറഞ്ഞതെന്ന് കെ.സുരേന്ദ്രന്‍. പ്രധാനമന്ത്രി ചൂണ്ടിക്കാണിച്ചത് കോണ്‍ഗ്രസിന്‍റെ വോട്ട് ബാങ്ക് പ്രീണനമെന്നും കേരളത്തില്‍ ഇരുമുന്നണികള്‍ക്കും ക്രിസ്ത്യാനികളോട് ചിറ്റമ്മ നയമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

 

രാജസ്ഥാനിലെ തിരഞ്ഞെടുപ്പ് റാലിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗമാണ് വിവാദത്തിലായത്. രാജ്യത്തെ സമ്പത്തിന്റെ പ്രധാന അവകാശികൾ മുസ്‌ലിംകളാണെന്ന് മുൻപ് ഭരിച്ചവർ പറഞ്ഞിരുന്നത്, രാജ്യത്തിന്‍റെ സമ്പത്ത് കൂടുതൽ മക്കളുള്ളവർക്ക് നൽകണമോ എന്നായിരുന്നു മോദിയുടെ ചോദ്യം. അനധികൃത കുടിയേറ്റക്കാർക്ക് സമ്പത്ത് നൽകേണ്ടതുണ്ടോ എന്നും അദ്ദേഹം ഉന്നയിച്ചു. സ്ത്രീകളുടെ താലിയും സ്വർണവും തട്ടിയെടുത്ത് കൂടുതൽ കുട്ടികളുള്ളവർക്ക് വിതരണം ചെയ്യാനാണ് കോൺഗ്രസ് ആഗ്രഹിക്കുന്നതെന്നും മോദി പറഞ്ഞു. മോദിയുടെ മുസ്‌ലിം വിരുദ്ധത എന്ന് ചൂണ്ടിക്കാട്ടി സമൂഹമാധ്യമങ്ങളിൽ പരാമർശത്തിനെതിരെ വിമർശനം ശക്തമാണ്.

K Surendran reacts on Narendra Modi's controversial speech