തിരുവനന്തപുരം കോര്‍പറേഷനിലെ തൊഴിലില്ലായ്മ വേതന വിതരണത്തിലെ ക്രമക്കേടില്‍  ഉദ്യോഗസ്ഥര്‍ക്ക് കഠിനതടവ്. അക്കൗണ്ട്സ് വിഭാഗം ക്ലാര്‍ക്കിനും ഹെല്‍ത്ത് വിഭാഗം ക്ലാര്‍ക്കിനും 12 വര്‍ഷം കഠിനതടവ്. പി.എല്‍.ജീവനെയും സദാശിവനെയുമാണ്  വിജിലന്‍സ് കോടതി ശിക്ഷിച്ചത്. ജീവന്‍ 635,000 രൂപയും സദാശിവന്‍ 645,000 രൂപയും പിഴയൊടുക്കണം. 2005–06 ല്‍ 15 ലക്ഷത്തിന്‍റെ ക്രമക്കേട് നടത്തിയെന്നാണ് കേസ്. വിഡിയോ റിപ്പോര്‍ട്ട് കാണാം.