TOPICS COVERED

കേന്ദ്ര സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും വേതനം പരിഷ്കരിക്കുന്നതിനുള്ള എട്ടാം പേ കമ്മിഷന്  അംഗീകാരം. ഡൽഹി നിയമസഭ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് പ്രഖ്യാപനം. ബഹിരാകാശ ദൗത്യങ്ങൾക്കായി മൂന്നാം വിക്ഷേപണത്തറയ്ക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി.

കേന്ദ്ര സർക്കാർ ജീവനക്കാർ ഏറ്റവും കൂടുതലുള്ള ഡൽഹിയിൽ നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് എട്ടാം പേകമ്മിഷന് പ്രധാനമന്ത്രി അംഗീകാരം നൽകിയത്. ഏഴാം പോകമ്മിഷൻ്റെ കാലാവധി ഒരു വർഷം കൂടി ശേഷിക്കെയാണ് തീരുമാനം. ചെയർമാനെയും അംഗങ്ങളെയും ഉടൻ പ്രഖ്യാപിക്കും. പേ കമ്മി ഷൻ നേരത്തെ രൂപീകരിക്കുന്നതിലൂടെ ശമ്പള പരിഷ്കരണ ശുപാർശകൾ വേഗത്തിൽ സമർപ്പിക്കാൻ സാധിക്കുമെന്ന് തീരുമാനം അറിയിച്ച മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു

ബഹിരാകാശ ദൗത്യങ്ങൾക്ക് കരുത്തുപകരാൻ 3985 കോടി രൂപ ചെലവിൽ മൂന്നാം വിക്ഷേപണത്തറ സ്ഥാപിക്കാൻ കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നൽകിയെന്നും അശ്വിനി വൈഷ്ണവ് അറിയിച്ചു. ശ്രീഹരിക്കോട്ടയിൽ നാലുവർഷത്തിനകം പുതിയ വിക്ഷേപണത്തറ സജ്ജമാകും അടുത്ത തലമുറ ലോഞ്ച് വെഹിക്കിളുകൾക്ക് അനുയോജ്യമായിരിക്കും പുതിയ വിക്ഷേപണത്തറ. ചാന്ദ്രദൗത്യത്തിനടക്കം ഇത് പ്രയോജനപ്പെടും എന്നാണ് വിലയിരുത്തൽ

ENGLISH SUMMARY:

Cabinet approves 8th pay commission for central government employees