prema-kumari-meets-nimisha-

വധശിക്ഷക്ക് വിധിക്കപ്പെട്ട് യെമനിൽ തടവില്‍ കഴിയുന്ന നിമിഷപ്രിയയുമായി അമ്മ പ്രേമകുമാരി കൂടിക്കാഴ്ച നടത്തി. ഇന്ത്യന്‍സമയം ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെയാണ്  സനയിലെ ജയിലിലെത്തി പ്രേമകുമാരി മകളെ കണ്ടത്. 12 വര്‍ഷങ്ങള്‍ക്ക് ശേഷം നടന്ന കൂടിക്കാഴ്ച അത്യന്തം വികാരനിര്‍ഭരമായിരുന്നെന്ന് ഒപ്പമുണ്ടായിരുന്നവര്‍ പറഞ്ഞു. ഇരുവര്‍ക്കും മൂന്നുമണിക്കൂര്‍ ഒന്നിച്ചു ചെലവിടാന്‍  ജയില്‍ അധികൃതര്‍ അനുമതി നല്‍കി . ഇരുവരും ഒരുമിച്ച് ഭക്ഷണവും കഴിച്ചു. മകള്‍ മമ്മീയെന്ന് വിളിച്ച് ഒാടിവന്ന് കെട്ടിപ്പിടിച്ചെന്ന് നിമിഷപ്രിയയയുെട അമ്മ പ്രേമകുമാരി മനോരമ ന്യൂസിനോട് പറഞ്ഞു.  മനുഷ്യാവകാശ പ്രവര്‍ത്തകനായ സാമുവേൽ ജെറോം,  ഇന്ത്യന്‍ എംബസി പ്രതിനിധി നെഫ എന്നിവര്‍ക്കൊപ്പമാണ്  പ്രേമകുമാരി ജയിലിലെത്തിയത്. യെമനിലെ ഗോത്രവർഗ തലവന്മാരുമായും  നിമിഷപ്രിയയുടെ മോചനം സംബന്ധിച്ച് ഇനി ചര്‍ച്ച നടത്തും .അതിനുശേഷം  കൊല്ലപ്പെട്ട യെമനി പൗരന്റെ കുടുംബാംഗങ്ങളുമായും ഇവർ കൂടിക്കാഴ്ച നടത്തും.

 

Prema Kumari meets Nimisha Priya in prison