Ivan-Vukomanovic-reacts-to-

കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ച് ക്ലബ് വിട്ടു. മൂന്ന് സീസണുകളില്‍ ബ്ലാസ്റ്റേഴ്സ് പരിശീലകനായിരുന്നു വുകോമനോവിച്ച്. ക്ലബിനെ മൂന്നുതവണ തുടര്‍ച്ചയായി പ്ലേ ഓഫിലെത്തിച്ച പരിശീലകനാണ്. ടീമും വുകോമനോവിച്ചും പരസ്പര ധാരണയോടെയാണ് വേർപിരിയാൻ തീരുമാനിച്ചത്. 2021 ൽ ക്ലബ്ബിനൊപ്പം ചേർന്ന ഇവാൻ  വുകോമാനോവിച്ച് ക്ലബിനായി ചരിത്രനേട്ടങ്ങൾ കൈവരിച്ച ശേഷമാണ് പടിയിറങ്ങുന്നത്. ആദ്യ സീസണിൽ തന്നെ ടീമിനെ ഫൈനലിൽ എത്തിക്കുവാന്‍ ഇവാന്‍ വുകോമനോവിച്ചിന് സാധിച്ചു. 2021 -22 സീസണിൽ ക്ലബ്ബിന്റെ ചരിത്രത്തിൽ ഒരു സീസണിലെ ഉയർന്ന പോയിന്റ്,  ഏറ്റവും കൂടുതൽ ഗോളുകൾ എന്നീ നേട്ടങ്ങൾ സ്വന്തമാക്കുവാനും അദ്ദേഹത്തിന് കഴിഞ്ഞു. 

ടീമിന്റെ വളർച്ചക്കായി കഴിഞ്ഞ മൂന്ന് വർഷം ഇവാൻ വുകോമാനോവിച്ച് ഒരുപാട് സ്വാധീനം ചെലുത്തിയിട്ടുണ്ടെന്ന് സ്പോർട്ടിങ് ഡയറക്ടർ കരോലിസ് സ്കിൻകിസ് പറഞ്ഞു. പുതിയ പരിശീലകനെ നിയമിക്കുന്നതിനുള്ള നടപടികൾ ക്ലബ് ഉടൻ ആരംഭിക്കും.

Kerala Blasters coach Ivan Vukomanovic has left the club