ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്സിന് വീണ്ടും തോല്‍വി. മോഹന്‍ ബഗാനുമായുള്ള മല്‍സരത്തില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് തോല്‍വി. മുപ്പത്തി മൂന്നാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സ് ഗോളിയുടെ പിഴവിലൂടെ ബഗാന്‍ മുന്നിലെത്തിയെങ്കിലും രണ്ടാം പകുതിയില്‍ രണ്ട് ഗോളുകള്‍ തിരിച്ചടിച്ച് ബ്ലാസ്റ്റേഴ്സ് ലീഡ് തിരിച്ചുപിടിച്ചിരുന്നു.
86–ാം മിനിറ്റില്‍ സമനില ഗോള്‍ നേടിയ മോഹന്‍ ബഗാന്‍, ഇന്‍ജുറി ടൈമിന്‍റെ അവസാന മിനിറ്റില്‍ വിജയഗോളും നേടി. ജയത്തോടെ 11 മല്‍സരങ്ങളില്‍ നിന്ന് 26 പോയിന്‍റുമായി പോയിന്‍റ് പട്ടികയില്‍ ഒന്നാമതാണ് മോഹന്‍ ബഗാന്‍. പതിനൊന്ന് പോയിന്‍റുമായി പത്താം സ്ഥാനത്തുള്ള ബ്ലാസ്റ്റേഴ്സിന്‍റെ അടുത്ത മല്‍സരം 22–ാം തിയതി കൊച്ചിയില്‍ മുഹമ്മദന്‍സിന് എതിരെയാണ്.