പൊന്നാനി മണ്ഡലത്തിലെ 73ാം ബൂത്തിലെ വോട്ടിങ് യന്ത്രം തകരാറിലായതോടെ വോട്ടിങ് നാലുമണിക്കൂര്‍ തടസപ്പെട്ടു. ബൂത്തില്‍ വോട്ടര്‍മാരുടെ നീണ്ട നിര. നഷ്ടപ്പെട്ട സമയം അധികമായി അനുവദിക്കണമെന്ന് ആവശ്യം. മലപ്പുറം തൃപ്പനച്ചി 47ാം ബൂത്തിലും മൂന്നു മണിക്കൂര്‍ വോട്ടിങ് തടസപ്പെട്ടു. വോട്ടുചെയ്യാന്‍ കാത്തുനില്‍ക്കുന്നത് അഞ്ഞൂറിലധികം പേര്‍.

മോക്പോള്‍ കൃത്യമായി നടന്ന ബൂത്തുകളിലുള്‍പ്പെടെ വോട്ടെടുപ്പ് തുടങ്ങിയപ്പോള്‍ യന്ത്രം തകരാറിലായി. പലയിടത്തും പുതിയ മെഷീനുകളെത്തിച്ചാണ് പ്രശ്നം പരിഹരിച്ചത്. ആറ്റിങ്ങല്‍ പൊന്നാനി പത്തനംതിട്ട കൊല്ലം ആലപ്പുഴ എന്നിവിടങ്ങളിലെ വിവിധ ബൂത്തുകളില്‍ മുക്കാല്‍ മണിക്കൂര്‍ വരെ പോളിങ് വൈകി. ചിലയിടങ്ങളില്‍ വോട്ടിങ് തുടങ്ങിക്കഴിഞ്ഞും മെഷീന്‍ പണിമുടക്കി. യന്ത്രം തകരാറിലായതോടെ നെയ്യാറ്റിന്‍കര ബിഷപ്പ് ഡക്ടര്‍ വിന്‍സന്‍ സാമുവല്‍ വോട്ട് ചെയ്യാതെ മടങ്ങി. കോഴിക്കോട്ടെ യുഡിഎഫ് സ്ഥാനാര്‍ഥി എംകെ രാഘവന്‍ വോട്ട് ചെയ്യാനെത്തിയ  നെടുങ്ങോട്ടൂര്‍ മാതൃ ബന്ധു വിദ്യാശാല എല്‍പി സ്കൂളിലെ  84 ാം നനമ്പര്‍ ബൂത്തില്‍ യന്ത്രത്തകരാറുണ്ടായി. അരമണിക്കൂറോളം നഷ്ടപ്പെട്ട സാഹചര്യത്തില്‍ സമയം കൂട്ടി നല്‍കണമെന്ന് എം.കെ രാഘവന്‍ ആവശ്യപ്പെട്ടു

 

Voting machine in booth 73 of Ponnani constituency was complaint