• 'പോളിങ് ശതമാനം ഉയരാന്‍ കാരണം കള്ളവോട്ട്'
  • 'ഇ.പി ജാവഡേക്കറെ കണ്ടത് കാലാവസ്ഥ വ്യതിയാനം സംസാരിക്കാന്‍'
  • 'പറഞ്ഞാല്‍ പത്മജ പുറത്തിറങ്ങി നടക്കില്ല'

ലോക്സഭ തിരഞ്ഞെടുപ്പില്‍ പയ്യന്നൂരിലും കല്യാശേരിയിലും വ്യാപകമായി കള്ളവോട്ട് നടന്നുവെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍. പോളിങ് ശതമാനം ഉയരാന്‍ കാരണം കള്ളവോട്ടാണ്. ഇ.പി ജയരാജന്‍ ജാവഡേക്കറെ കണ്ടത് കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ചും ആഗോളതാപനത്തെക്കുറിച്ചും സംസാരിക്കാനാകുമെന്നും ഉണ്ണിത്താന്‍ പരിഹസിച്ചു. അതേസമയം താന്‍ ബിജെപിയില്‍ പോകുമെന്ന ആരോപണത്തില്‍ പത്മജയ്ക്കെതിരെ രൂക്ഷമായ പ്രതികരണമാണ് രാജ്മോഹന്‍ ഉണ്ണിത്താന്‍ നടത്തിയത്. പത്മജ പരസ്യ സംവാദത്തിന് തയ്യാറാകണമെന്നും 1973 മുതലുള്ള ചരിത്രം താന്‍ വിളിച്ചു പറയുമെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. താന്‍ പലതും തുറന്നു പറയാന്‍ തുടങ്ങിയാല്‍ പത്മജ പുറത്തിറങ്ങി നടക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

 

Bogus votes in Payyannur and Kalyasserry; alleges Raj Mohan Unnithan