ലോക്സഭാ തിരഞ്ഞെടുപ്പിനിടെ എന്‍ഡിഎ സഖ്യത്തെ പ്രതിരോധത്തിലാക്കി കര്‍ണാടക ഹാസനിലെ എൻഡിഎ സ്ഥാനാർഥി പ്രജ്വൽ രേവണ്ണയുടെ ലൈംഗിക പീഡനക്കേസ്. ഒട്ടേറെ സ്ത്രീകൾ ഉൾപ്പെട്ട ആയിരക്കണക്കിനു അശ്ലീല വിഡിയോകളാണ് ജെഡിഎസ് ദേശീയ അധ്യക്ഷൻ ദേവെഗൗഡയുടെ കൊച്ചുമകനും നിലവിലെ എംപിയുമായ പ്രജ്വലിനെതിരെ  പുറത്തുവന്നിരിക്കുന്നത്. ‘നാരീശക്തി’ സംരക്ഷണം മുദ്രാവാക്യമായി ഉയർത്തിയ ബിജെപിക്ക്  പ്രജ്വൽ രേവണ്ണയുടെ ലൈംഗിക പീഡനക്കേസ് തലവേദനയാകുന്നു. തിരഞ്ഞെടുപ്പു കഴിഞ്ഞ 26നു തന്നെ പ്രജ്വൽ ഇന്ത്യ വിട്ടു. കർണാടക പൊലീസ് അന്വേഷണമാരംഭിച്ചതോടെ ജെഡി(എസ്) പ്രജ്വലിനെ സസ്പെൻഡ് ചെയ്തു. കർണാടകയിൽ തിരഞ്ഞെടുപ്പിന്റെ ബാക്കി ഘട്ടത്തിൽ ബിജെപിക്ക് ഈ വിഷയം വലിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. കേരളത്തിലെ നേതാക്കള്‍ ഉള്‍പ്പെടെ നിരവധി പേര്‍ പ്രജ്വലിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ്. യൂത്ത് കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ അബിന്‍ വര്‍ക്കിയുടെ പോസ്റ്റ് ശ്രദ്ധയേമാണ്. കുറിപ്പിന്റെ പൂര്‍ണരൂപം

2976 വീഡിയോകൾ.. 200 സ്ത്രീകളുള്ള വിഡിയോകൾ.. അതിൽ ഭൂരിഭാഗവും സമ്മതം കൂടാതെ ബലാത്സംഗം ചെയ്യുന്ന വിഡിയോകൾ..സ്ഥലമാറ്റം ആവശ്യത്തിന് വന്ന വനിത പൊലീസ് ഉദ്യോഗസ്ഥ മുതൽ വീട്ടുവേലക്കാരി വരെ..

68 വയസ്സ് പ്രായമായ വീട്ടുവേലക്കാരിയെ കയറി പിടിച്ചപ്പോൾ അവർ പറയുന്നുണ്ട് " മോനെ ഞാൻ നിന്റെ അച്ഛനും, അപ്പൂപ്പനും ഒക്കെ ഭക്ഷണം വിളമ്പിയ ആളാണ്, എന്നെ വെറുതെ വിടണം "..എന്നിട്ടും ബലാത്സംഗം ചെയ്തു എന്ന് മാത്രമല്ല എല്ലാം മൊബൈലിൽ പകർത്തി സൂക്ഷിച്ചു വച്ച് ബ്ലാക്‌മെയ്ൽ കൂടി ചെയ്യുന്നു..

ഈ രാജ്യം കണ്ടതിൽ വച്ച് ഏറ്റവും വലിയ സെക്ഷ്വൽ സ്‌ക്യാമാണ് കർണാടകയിൽ മുൻ പ്രധാനമന്ത്രി എച് ഡി ദേവഗൗഡയുടെ കൊച്ചു മകനും ഹസനിൽ നിന്നുള്ള എൻ.ഡി.എ സ്ഥാനാർഥിയുമായ പ്രജ്വൽ രേവണ്ണക്ക് എതിരെ ഉണ്ടായിരിക്കുന്നത്.

ഇയാളെ കുറിച്ചാണ് നരേന്ദ്ര മോദി കഴിഞ്ഞയാഴ്ച പ്രസംഗിച്ചത് " രേവണ്ണക്ക് ഒരു വോട്ട് കൊടുത്താൽ അത് മോദിക്കുള്ള വോട്ടാണ്. എനിക്ക് പ്രജ്വലിനെ ഇന്ത്യൻ പാർലിമെന്റിൽ വേണമെന്ന് ". വോട്ടിംഗ് കഴിഞ്ഞ് പോലീസ് വീട്ടിൽ എത്തുന്നതിനു മുൻപ് സ്വകാര്യ വിമാനത്തിൽ ഇയാൾ ജർമനിക്ക് മുങ്ങി.

പക്ഷെ സ്മൃതി ഇറാനിക്ക് മിണ്ടാട്ടമില്ല.. ദേശീയ വനിതാ കമ്മീഷനോ അതിന്റെ അധ്യക്ഷക്കോ വിഷയം അറിഞ്ഞിട്ടില്ല.. ബേട്ടി ബച്ചാവോ, നാരി ശക്തി എന്ന് വിളമ്പുന്ന നരേന്ദ്ര മോദി നാളിതുവരെ ഇതിനെ കുറിച്ച് പ്രതികരിച്ചിട്ടില്ല. സംഘപരിവാറിന്റെ കാര്യാലയത്തിൽ നിന്ന് ഇട്ട് കൊടുക്കുന്ന ബിസ്ക്കറ്റ് മാത്രം കഴിക്കുന്ന ദേശീയ മാധ്യമങ്ങൾ വിഷയം ചർച്ചക്കും എടുത്തിട്ടില്ല. അത് കൊണ്ട് സോഷ്യൽ മീഡിയയാണ് ഏക ആശ്രയം. ഈ രാജ്യത്തെ ഏറ്റവും വലിയ ബലാത്സംഘ വീരനെ ബി.ജെ.പി തണലിൽ രക്ഷപ്പെടുത്താൻ നോക്കുമ്പോ സമൂഹമനസാക്ഷി ഉണരേണ്ടതുണ്ട്.

Fb Post against Prajwal Revanna obscene videos scandal