kuzhalnadan-veena-cm-03

മാസപ്പടിക്കേസില്‍ കൂടുതല്‍ രേഖകളുമായി മാത്യു കുഴല്‍നാടന്‍ എം.എല്‍.എ. മുഖ്യമന്ത്രിയുടെയും മകളുടെയും പങ്ക് തെളിയിക്കുന്ന രേഖകളെന്ന് അവകാശപ്പെട്ടുള്ള അഞ്ച് പുതിയ രേഖകളാണ് കോടതിയില്‍ സമര്‍പ്പിച്ചത്. കേന്ദ്ര സർക്കാർ സ്വകാര്യ മൈനിങ് പാട്ടക്കരാർ റദ്ദാക്കണമെന്ന് നിർദേശിച്ച ഉത്തരവ്, പാട്ടക്കരാർ റദ്ദാക്കണം എന്ന മൈനിങ് ആൻഡ് ജിയോളജി ഡയറക്ടറുടെ ഉത്തരവ്, സ്വകാര്യ കമ്പനികൾക്ക് നൽകിയ പാട്ട കരാറുകൾ റദ്ദാക്കാൻ വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് മൈനിങ് ജിയോളജി ഡയറക്ടർ നൽകിയ കത്ത് എന്നിവടക്കമുള്ള സുപ്രധാന തെളിവുകളാണ് നല്‍കിയതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, കരിമണല്‍ കമ്പനിക്ക് എന്ത് ആനുകൂല്യമാണ് നല്‍കിയതെന്ന് കോടതി ചോദിച്ചു. കേസ് തിങ്കളാഴ്ചത്തേക്ക് മാറ്റി. 

 

CMRL; Mathew Kuzhalnadan submits more documents in Court