• പൊലീസുകാരെ അറസ്റ്റ് ചെയ്തത് സിബിഐ സംഘം
  • താമിര്‍ ജിഫ്രി കസ്റ്റഡിയില്‍ മരിച്ചത് 2023 ഓഗസ്റ്റ് 1ന്
  • കസ്റ്റഡിയില്‍ കുഴഞ്ഞ് വീണുവെന്നായിരുന്നു പൊലീസ് ഭാഷ്യം

മലപ്പുറം താനൂര്‍ താമിര്‍ ജിഫ്രി കസ്റ്റഡിയില്‍ മരിച്ച കേസില്‍ നാല് പൊലീസുകാര്‍ അറസ്റ്റില്‍. പ്രതിപ്പട്ടികയിലുള്ള പൊലീസ് ഉദ്യോഗസ്ഥരെ സിബിഐ സംഘമാണ് അറസ്റ്റുചെയ്തത്. ഒന്നാം പ്രതി സീനീയര്‍ സിപിഒ ജിനേഷ്, രണ്ടാം പ്രതി സിപിഒ ആല്‍ബിന്‍ അഗസ്റ്റിന്‍,മൂന്നാം പ്രതി സിപിഒ അഭിമന്യു, നാലാം പ്രതി സിപിഒ വിപിന്‍ എന്നിവരാണ് അറസ്റ്റിലായത്. 

 

2023 ഓഗസ്റ്റ് ഒന്നിന് പുലര്‍ച്ചെ ഒന്നേ മുക്കാലോടെയാണ് 18 ഗ്രാം എംഡിഎംഎയുമായി താമിര്‍ ജിഫ്രി പിടിയിലായതെന്ന് പൊലീസ് പറയുന്നു. 4.20 ഓടെ താമിര്‍ കുഴഞ്ഞു വീണുവെന്നും സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ മരണം സ്ഥിരീകരിക്കുകയായിരുന്നുവെന്നുമായിരുന്നു പൊലീസ് ഭാഷ്യം. പൊലീസിന് രക്ഷപെടാന്‍ കഴിയുന്ന തരത്തില്‍ താമിറിന്‍റെ മരണശേഷമാണ് എഫ്.ഐ.ആര്‍ റജിസ്റ്റര്‍ ചെയ്തതെന്ന് കുടുംബം ആരോപിച്ചിരുന്നു. താമിറിനെ പിടികൂടുമ്പോള്‍ ബനിയനാണ് ധരിച്ചിരുന്നതെന്നും എന്നാല്‍ ഷര്‍ട്ടിന്‍റെ ഇടതുകൈമടക്കിലാണ് എംഡിഎംഎ ഇരുന്നതെന്നാണ് എഫ്.ഐ.ആറില്‍ പറയുന്നതെന്നും ഇതില്‍ വൈരുധ്യമുണ്ടെന്നും കുടുംബം വ്യക്തമാക്കിയിരുന്നു. 

 

CBI arrest four police officers in Thamir Jifri custody death case