bus-complaint-kkd-05
  • യാത്രക്കാരില്‍ ഒരാളുടെ ബാഗ് കെട്ടിവച്ചു
  • 1171 രൂപയാണ് സെസ് അടക്കമുള്ള ടിക്കറ്റ് നിരക്ക്
  • കോഴിക്കോട് നിന്നും ബെംഗളൂരുവിലേക്കാണ് യാത്ര

നവ കേരള ബസിന്റെ കന്നിയാത്രയില്‍ തന്നെ കല്ലുകടി. ബസിന്‍റെ ഡോര്‍ കേടായി. തല്‍ക്കാലത്തേക്ക് യാത്രക്കാരില്‍ ഒരാളുടെ ബാഗ് കെട്ടിവച്ചാണ് യാത്ര തുടരുന്നത്. യാത്ര തുടങ്ങി അൽപ്പസമയത്തിനുള്ളിൽ തന്നെ ഡോർ തനിയെ തുറന്നു പോകുകയായിരുന്നു. യാത്രക്കാരുടെ സഹായത്തോടെ ഡോര്‍ കെട്ടിവച്ച് യാത്ര തുടരുമ്പോഴേക്കും ഒരു മണിക്കൂര്‍ വൈകി. നിലവില്‍ 45 മിനിറ്റ് വൈകിയാണ് ബസ് ഓടുന്നത്.

 

ബസ് കോഴിക്കോട് നിന്നും ബെംഗളൂരുവിലേക്ക് പുറപ്പെടാന്‍ തീരുമാനം പ്രഖ്യാപിച്ചതിന് പിന്നാലെ ടിക്കറ്റുകള്‍ റെക്കോര്‍ഡ് വേഗത്തിലാണ് വിറ്റുപോയിരുന്നത്. 1171 രൂപയാണ് സെസ് അടക്കമുള്ള ടിക്കറ്റ് നിരക്ക്. എസി ബസുകള്‍ക്കുള്ള അഞ്ച് ശതമാനം ആഡംബരനികുതിയും നല്‍കണം. ഗരുഡ പ്രീമിയം എന്ന പേരിലാണ് അന്തര്‍സംസ്ഥാന സര്‍വീസ് നടത്തുന്നത്. ദിവസവും പുലര്‍ച്ചെ നാലിന് കോഴിക്കോട് നിന്ന് തിരിച്ച് 11.35ന് ബെംഗളൂരുവില്‍ എത്തുന്ന തരത്തിലാണ് ബസിന്‍റെ സമയക്രമം. പകല്‍ 2.30ന് ബെംഗളൂരുവില്‍ നിന്ന് തിരിച്ച് രാത്രി 10.05ന് കോഴിക്കോട് എത്തിച്ചേരും.

 

Navakerala Bus's door complaint