actress-kanakalatha
നടി കനകലത അന്തരിച്ചു. തിരുവനന്തപുരത്തെ വസതിയിലായിരുന്നു മരണം. നാടകത്തിലൂടെ സിനിമയിലെത്തിയ കനകലത മുന്നൂറ്റിയമ്പതോളം സിനിമകളിലും സീരിയലുകളിലും അഭിനയിച്ചു. ഒരു യാത്രാമൊഴി, ഗുരു, കിലുകില്‍ പമ്പരം, പാര്‍വതീ പരിണയം, തുമ്പോളി കടപ്പുറം, ആദ്യത്തെ കണ്മണി, എഫ്ഐആര്‍, ആകാശഗംഗ, അനിയത്തിപ്രാവ്, അഞ്ചരക്കല്യാണം ദോസ്ത്, മയില്‍പ്പീലിക്കാവ്, മന്ത്രമോതിരം, എന്നെന്നും നന്മകള്‍, കൗരവര്‍, കിരീടം, ജാഗ്രത, രാജാവിന്‍റെ മകന്‍ തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍.