Heavy-Rain-in-North-India

ഉത്തരേന്ത്യയില്‍ ആശങ്കയായി കനത്ത മഴയും പ്രളയും തുടരുന്നു.  ഉത്തരാഖണ്ഡിലും യു.പിയിലും നിരവധി സ്ഥലങ്ങളില്‍ വെള്ളംപ്പൊക്കം രൂക്ഷമാണ്. കേദാര്‍നാഥില്‍ വന്‍ മഞ്ഞിടിച്ചിലുമുണ്ടായി. അരുണാചല്‍ പ്രദേശില്‍ റെഡ് അലേര്‍ട്ടും ഒമ്പതുസംസ്ഥാനങ്ങളില്‍ ഓറഞ്ച് അലേര്‍ട്ടുമാണ്.

 

ഉത്തര്‍ പ്രദേശിലും ഉത്തരാഖണ്ഡിലും ബിഹാറിലും അതിശക്തമായ മഴ ശമനമില്ലാതെ തുടരുകയാണ്, ഹരിദ്വാറില്‍ ഗംഗാനദി കരകവിഞ്ഞ് സമീപസ്ഥലങ്ങള്‍ പ്രളയത്തിലാഴ്ന്നു. വാഹനങ്ങള്‍ ഒഴുക്കില്‍പ്പെട്ടതടക്കം വ്യാപക നാശനഷ്ടം. 

കേദാർനാഥ് ഗാന്ധി സരോവര്‍ മേഖലയിലെ മലമുകളില്‍നിന്ന് മഞ്ഞുപാളികള്‍ ഇടിഞ്ഞൊഴുകി.

അസം കൊക്രജാറില്‍ വെള്ളപ്പൊക്കത്തിനിടെ നദിയിൽപെട്ട ആനക്കുട്ടിയെ ജനങ്ങളൊരുമിച്ച് പാലത്തിനുമുകളില്‍നിന്ന് വടംകെട്ടിയുയര്‍ത്തി രക്ഷപ്പെടുത്തി.  

യു.പിയിലെ മൊറാദാബാദില്‍ നിരവധി വീടുകളില്‍ വെള്ളംകയറി. 

ജാർഖണ്ഡിലെ ഗിരിധിയിൽ നിർമാണത്തിലിരുന്ന പാലം തകർന്നു. പഞ്ചാബ്, ഹരിയാന, ഹിമാചല്‍പ്രദേശ്, ചണ്ഡിഗഡ്, രാജസ്ഥാനിലെ വടക്കന്‍ ജില്ലകള്‍, മധ്യപ്രദേശിലെ പടിഞ്ഞാറന്‍ മേഖലകള്‍ എന്നിവിടങ്ങളിലും വെള്ളപ്പൊക്കം രൂക്ഷമാണ്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും സമാനസ്ഥിതി. ഡല്‍ഹിയില്‍ മഴ ശമിച്ചെങ്കിലും മഴക്കെടുതികളില്‍ രണ്ടുദിവസത്തിനിടെയുള്ള മരണം 11 ആയി.

കഠിനമായ ചൂടില്‍നിന്ന് കനത്ത മഴയിലേക്ക്, പിന്നാലെ പ്രളയം, ഒരാഴ്ചക്കിടെ ഉത്തരേന്ത്യയിലെ കാലാവസ്ഥയില്‍ ‌വലിയമാറ്റമാണുണ്ടായത്. വരുന്ന അഞ്ചുദിവസവും ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു.  

ENGLISH SUMMARY:

heavy rain in north india