astrazeneca-vaccine-08
  • നടപടി പാര്‍ശ്വഫലമെന്ന റിപ്പോര്‍ട്ടിന് പിന്നാലെ
  • ആഗോള വ്യാപകമായി വാക്സീന്‍ പിന്‍വലിക്കുന്നുവെന്ന് കമ്പനി
  • ഇന്ത്യയില്‍ വാക്സീന്‍ ഇറങ്ങിയിരുന്നത് കൊവീഷീല്‍ഡെന്ന പേരില്‍

അസ്ട്രാസെനകയുടെ കോവിഡ് വാക്സീനുകള്‍ വിപണിയില്‍ നിന്നും പിന്‍വലിച്ചു. വ്യവസായ കാരണങ്ങളാലാണ് പിന്‍വലിക്കുന്നതെന്നാണ് വിശദീകരണം. വാക്സീന് പാര്‍ശ്വഫലങ്ങളുണ്ടാകാമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇന്ത്യയില്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് കൊവിഷീല്‍ഡെന്ന പേരിലാണ് ഇത് പുറത്തിറക്കിയത്.

 

ഓക്സ്ഫെഡ് സര്‍വകലാശാലയുമായി ചേര്‍ന്ന് അസ്ട്രാസെനക വികസിപ്പിച്ച വാക്സീനാണ് കോവിഷീല്‍ഡ്. യുകെയില്‍ നിന്നുള്ള ജാമി സ്കോട്ട് എന്നയാള്‍ കോവിഡ് ഷീല്‍ഡ് വാക്സീന്‍ സ്വീകരിച്ച തനിക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടായി എന്ന് ചൂണ്ടിക്കാട്ടി കോടതിയെ സമീപിച്ചതോടെയാണ് ആശങ്കയും നിലവിലെ ചര്‍ച്ചകളും തുടങ്ങിയത്. ജാമി സ്കോട്ടിന്‍റെ  പരാതിയെ ശരിവയ്ക്കുന്ന  മറുപടിയാണ് കമ്പനി കോടതിയില്‍ നല്‍കിയത്. കോവിഷീല്‍ഡ് വാക്സീന്‍ എടുത്തവരില്‍ രക്തം കട്ട പിടിക്കുന്ന രോഗം ഉണ്ടാകാനും പ്ലേറ്റ്ലറ്റിന്‍റെ എണ്ണം കുറയാനും  സാധ്യതയുണ്ടെന്നും കമ്പനി കോടതിയില്‍ സമ്മതിച്ചിരുന്നു. എന്നാല്‍ പാര്‍ശ്വഫലം ഉണ്ടാകേണ്ടത് വാക്സീനെടുത്ത് 21 ദിവസത്തിനുള്ളിലാണെന്നും കമ്പനി വാദിക്കുന്നു.

 

Astrazeneca withdraws covid vaccine globally, cites commercial reasons