• ഈട് വച്ച സ്വത്തുക്കള്‍ കൈമാറ്റം ചെയ്യാന്‍ ശ്രമിച്ചതോടെയാണ് നടപടി
  • 89 ബെനാമികള്‍ക്ക് വായ്പ നല്‍കി
  • 86.12 കോടി രൂപയുടെ ക്രമക്കേട് നടത്തി

മൈലപ്ര സഹകരണ ബാങ്ക് തട്ടിപ്പില്‍ ബാങ്ക് മുൻ പ്രസിഡന്റ്‌ ജെറി ഈശോ ഉമ്മൻ, സെക്രട്ടറി ജോഷ്വാ മാത്യു എന്നിവരുടെയടക്കം 18 കോടിയുടെ സ്വത്തുവകകള്‍ ജപ്തി ചെയ്തു. ബാങ്കില്‍ ഈടുവച്ച വസ്തുക്കള്‍ ഇവര്‍ കൈമാറ്റം ചെയ്യാന്‍ നീക്കം നടത്തിയതിനെ തുടര്‍ന്നാണ് സഹകരണ ബാങ്കിന്‍റെ നടപടി.

 

ബാങ്കിന്റെ പരിധിക്കു പുറത്ത്  89 ബെനാമികൾക്കു വായ്പ നൽകിയതിലൂടെ 86.12 കോടി രൂപയുടെ ക്രമക്കേട് നടത്തിയെന്നാണ് കേസ്. നിക്ഷേപത്തുക തിരികെ കിട്ടിയില്ലെന്ന പരാതിയിലും അന്വേഷണം നടക്കുന്നുണ്ട്. സഹകരണ നിയമങ്ങളും ചട്ടങ്ങളും കാറ്റിൽ പറത്തിയും മാനദണ്ഡങ്ങൾ ലംഘിച്ചും വായ്പകൾ നൽകിയതു ബാങ്കിനെ തകർച്ചയിലേക്കു നയിച്ചതായി സഹകരണ അസിസ്റ്റന്‍റ് റജിസ്ട്രാർ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

 

Cooperative bank recovered 18 cr assests in Mylapra band fraud case