ജീവനക്കാരുടെ മിന്നല്‍ പണിമുടക്കിനെ തുടര്‍ന്ന് കൊച്ചിയിലും കണ്ണൂരിലും നിന്നുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി. ഇതിന് പുറമെ തിരുവനന്തപുരത്ത് നിന്ന് യു.എ.ഇയിലേക്കുള്ള മൂന്നു വിമാനങ്ങളും റദ്ദാക്കി. റദ്ദാക്കിയതിന്‍റെ കാരണം വിമാനത്താവള അധികൃതരെയും അറിയിച്ചിട്ടില്ല. യാത്ര റദ്ദാക്കുന്നത് സംബന്ധിച്ച് ഒരു മുന്നറിയിപ്പും നല്‍കിയില്ലെന്ന് യാത്രക്കാരും പരാതിപ്പെട്ടു. അര്‍ധരാത്രിയില്‍ നൂറിലേറെ ആളുകളാണ് വിമാനത്താവളങ്ങളില്‍ കുടുങ്ങിപ്പോയത്. ഇതേത്തുടര്‍ന്ന് കനത്ത പ്രതിഷേധവും ഉയര്‍ന്നു. കൊച്ചിയില്‍ ഇന്ന് എത്തേണ്ടിയിരുന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളും റദ്ദാക്കിയിട്ടുണ്ട്. ഷാര്‍ജ, മസ്കറ്റ്, ദമാം, ബഹ്റൈന്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവയാണ് റദ്ദാക്കിയത്. വിഡിയോ റിപ്പോര്‍ട്ട് കാണാം.

 

 

 

 

Flight services were cancelled without warning due to strike in Air India Express