പെരിയ ഇരട്ടക്കൊലപാതക കേസിലെ പ്രതിയുടെ മകന്റെ വിവാഹത്തില്‍ പങ്കെടുത്ത മണ്ഡലം പ്രസിഡന്റിനെതിരെ നടപടിയെടുത്ത് കോണ്‍ഗ്രസ്. കെ.പി.സി.സിയുടെ നിര്‍ദേശപ്രകാരം പ്രമോദ് പെരിയയെ മണ്ഡലം പ്രസിഡന്റ് സ്ഥാനത്ത് നിന്നും ഡിസിസി നീക്കി. കേസില്‍ പതിമൂന്നാം പ്രതി എന്‍.ബാലകൃഷ്ണന്‍റെ മകന്‍റെ വിവാഹത്തിലാണ് പ്രമോദ് പങ്കെടുത്തത്. ഇതിന്‍റെ ചിത്രങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ പ്രവര്‍ത്തകര്‍ കടുത്ത പ്രതിഷേധം ഉയര്‍ത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് നടപടി. എന്നാല്‍ തന്നോട് വിശദീകരണം ചോദിച്ചില്ലെന്നാണ് പ്രമോദിന്‍റെ നിലപാട്. സുഹൃത്തായ ഡോക്ടറുടെ ക്ഷണം സ്വീകരിച്ചാണ് ചടങ്ങില്‍ പങ്കെടുത്തതെന്നും രാഷ്ട്രീയം കലര്‍ത്തേണ്ടെന്നുമായിരുന്നു പ്രമോദ് ഇന്നലെ പ്രതികരിച്ചത്.