കൊച്ചിയിലെ വാടകവീട്ടില്‍ 70 വയസുള്ള അച്ഛനെ ഉപേക്ഷിച്ച് മക്കള്‍ കടന്നുകളഞ്ഞു. തൃപ്പൂണിത്തുറ എരൂരിലെ വീട്ടില്‍ രോഗിയായ ഷണ്‍മുഖനെ ഉപേക്ഷിച്ചാണ്, വീട്ടുസാധനങ്ങള്‍ വരെ കടത്തി മക്കള്‍ പോയത്. സഹോദരിമാര്‍ അച്ഛനെ ഏറ്റെടുക്കുമെന്ന് പറഞ്ഞാണ് മകന്‍ അജിത്ത് പോയതെന്ന് കൗണ്‍സിലര്‍ മനോരമ ന്യൂസിനോട് പറഞ്ഞു. അതേസമയം വേളാങ്കണ്ണിയില്‍ പോയതാണെന്നും തിരികെ എത്തിയ ശേഷം അച്ഛനെ ഏറ്റെടുക്കുമെന്നും മകന്‍ പൊലീസിനോട് പറഞ്ഞു. വാര്‍ത്ത പുറത്തുവന്നതോടെ ഷണ്‍മുഖനെ ആശുപത്രിയിലേക്ക് മാറ്റി. മകനെതിരെ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.
70 year old man abandoned by family, Kochi