bombay-high-court-1

വ്യാജ വിവരങ്ങള്‍ ഉപയോഗിച്ച് എംബിബിഎസ് പൂര്‍ത്തിയാക്കിയ ഡോക്ടറുടെ അഡ്മിഷന്‍ റദ്ദാക്കാന്‍ വിസമ്മതിച്ച്  ബോംബേ ഹൈക്കോടതി. ഒബിസി വിഭാഗത്തിലാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വിദ്യാര്‍ഥിനി പ്രവേശനമെടുത്തത്. മുംബൈയിലെ പ്രമുഖ കോളേജിലായിരുന്നു യുവതി പഠിത്തം പൂര്‍ത്തിയാക്കിയത്. 

 

ഇന്ത്യയില്‍ ഡോക്ടര്‍മാര്‍ കുറവാണെന്നായിരുന്നു, പ്രവേശനം റദ്ദാക്കാന്‍ വിസമ്മതിച്ചതിന് കാരണമെന്നായിരുന്നു കോടതി പറഞ്ഞത്. ജസ്റ്റിസ് എ.എസ് ചന്ദ്രുകര്‍, ജസ്റ്റില് ജിതേന്ദ്ര എന്നിവരുടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്‍റേതാണ് നിരീക്ഷണം. അവര്‍ എം.ബി.ബി.എസ് പൂര്‍ത്തിയാക്കിയെന്നും ഈ സാഹചര്യത്തില്‍ അവരുടെ ക്വാളിഫിക്കേഷന്‍ പിന്‍വലിക്കുന്നത് ശരിയല്ലെന്നുമായിരുന്നു കോടതിയുടെ നിരീക്ഷണം. തെറ്റായ ജാതി സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ച് അഡ്മിഷനെടുത്തതിനാല്‍, അത് റദ്ദാക്കാന്‍ കോടതി ഉത്തരവിട്ടു. ഫീസില്‍ വന്ന് വ്യത്യാസമുള്ള തുകയും ഡോക്ടര്‍ അടയ്ക്കേണ്ടി വരും. 50,000 രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്.

 

 

നമ്മുടെ രാജ്യത്ത് ഡോക്ടര്‍മാരുടെ എണ്ണം കുറവാണെന്നും, ഒരാളുടെ യോഗ്യത റദ്ദാക്കുന്നത് രാജ്യത്തിനും ജനങ്ങള്‍ക്കും നഷ്ടമാണെന്നുമായിരുന്നു കോടതിയുടെ നിരീക്ഷണം. മെഡിക്കല്‍ വിദ്യാഭ്യാസത്തിന് രാജ്യത്ത് വരുന്ന അപേക്ഷകളുടെ എണ്ണം വളരെ കൂടുതലാണ്, വലിയ മല്‍സരം നിലനില്‍ക്കുന്നുണ്ടെങ്കിലും, ചിലവ് അധികമാണെങ്കിലും ന്യായമല്ലാത്ത രീതിയില്‍ കോഴസ് പൂര്‍ത്തിയാക്കുന്നത് ന്യായീകരിക്കാനാവില്ലന്നും കോടതി നിരീക്ഷിച്ചു