മില്‍മ പ്ലാന്റുകള്‍ക്ക് മുന്നില്‍ പന്തല്‍കെട്ടി സത്യഗ്രഹമിരിക്കുമെന്ന് മില്‍മ ജീവനക്കാര്‍. സമരം മറ്റ് മേഖലകളിലേക്കും വ്യാപിപ്പിക്കാന്‍ ആലോചന. പാല്‍വിതരണം സംസ്ഥാനവ്യാപകമായി തടസ്സപ്പെടാന്‍ സാധ്യത. സ്ഥാനക്കയറ്റം നിഷേധിക്കുന്നുവെന്നാരോപിച്ച് ഐഎന്‍ടിയുസി, സിഐടിയു സംഘടനകളിലെ ജീവനക്കാര്‍ സംയുക്തമായാണ് സമരം. രാവിലെ തുടങ്ങിയ സമരം ഒത്തുതീര്‍പ്പാക്കാന്‍ മില്‍മ മാനേജ്മെന്റോ സര്‍ക്കാരോ ഇടപെട്ടിട്ടില്ല.  വിഡിയോ റിപ്പോര്‍ട്ട് കാണാം. 

 

 

മില്‍മയുടെ അമ്പലത്തറ കേന്ദ്രത്തിലാണ് രാവിലെ സമരം തുടങ്ങിയത്. പാല്‍കൊണ്ടുവന്ന ലോറികള്‍ക്ക് ലോഡ് ഇറക്കാനായില്ല. സമാന്തരമയി കൊല്ലം , പത്തനംതിട്ട കേന്ദ്രങ്ങളിലും സമരം ആരംഭിച്ചു. സ്ഥാനക്കയറ്റം നിഷേധിക്കുന്നുവെന്ന് ആരോപിച്ചാണ് സമരം. ഇന്നലെ മില്‍മ ആസ്ഥാനത്ത് ഓഫിസര്‍ തസ്തികയിലേയ്ക്കുള്ള അഭിമുഖം ചെറുക്കാന്‍ ശ്രമിച്ച നാല്‍പ്പത് ജീവനക്കാര്‍ക്കെതിരെ മെഡിക്കല്‍ കോളജ് പൊലീസ് കേസ് എടുത്തതാണ് പെട്ടന്ന് സമരത്തിലേക്ക് നീങ്ങാന്‍ ഇടയാക്കിയത് 

 

ഐഎന്‍ടിയുസി, സിഐടിയു, എഐടിയുസി എന്നീ സംഘടനകള്‍ സംയുക്തമായാണ് സമരം പ്രഖ്യാപിച്ചത്. സമരംതീര്‍ന്നില്ലെങ്കില്‍ പാല്‍വിതരണത്തെ ബാധിക്കുമെന്ന് മാത്രമല്ല പാല്‍എടുക്കാതിരുന്നാല്‍ ക്ഷീരകര്‍ഷകരും ബുദ്ധിമുട്ടിലാകും