• സ്ഥാനക്കയറ്റം നിഷേധിക്കുന്നുവെന്ന് ആരോപണം
  • ഗൗനിക്കാതെ സര്‍ക്കാരും മാനേജ്മെന്‍റും
  • ചിലയിടങ്ങളില്‍ പാല്‍ വിതരണം തടസപ്പെട്ടു

മില്‍മ തിരുവനന്തപുരം മേഖലാ യൂണിയന്‍ ജീവനക്കാര്‍ സമരം തുടങ്ങിയതോടെ തിരുവനന്തപുരം, കൊല്ലം പത്തനംതിട്ട ജില്ലകളിലെ പാല്‍വിതരണം തടസപ്പെട്ടേക്കും. സ്ഥാനക്കയറ്റം നിഷേധിക്കുന്നുവെന്നാരോപിച്ചാണ് ഐ.എന്‍.ടി.യു.സി– സി.ഐ.ടി.യു സംഘടനകളിലെ ജീവനക്കാര്‍ സംയുക്തമായി സമരം ചെയ്യുന്നത്. രാവിലെ ആരംഭിച്ച സമരം ഒത്തുതീര്‍പ്പാക്കാന്‍ മില്‍മ മാനേജ്മെന്റോ സര്‍ക്കാരോ ഇടപെട്ടിട്ടില്ല. പാലുമായി എത്തിയ ലോറികള്‍ വിവിധ കേന്ദ്രങ്ങളില്‍ ഇറക്കാനും സാധിച്ചിട്ടില്ല.വിഡിയോ റിപ്പോര്‍ട്ട് കാണാം.

 

തിരുവനന്തപുരത്ത് മില്‍മയുടെ അമ്പലത്തറ പ്ലാന്റിലും കൊല്ലം, പത്തനംതിട്ട സംഭരണ കേന്ദ്രങ്ങളിലുമാണ് പ്രവര്‍ത്തനം തടസപ്പെട്ടത്. രാവിലെ ആരംഭിക്കേണ്ട പാല്‍വിതരണവും മുടങ്ങി. അനധികൃത നിയമനം ചെറുക്കാന്‍ ശ്രമിച്ച 40 ജീവനക്കാര്‍ക്കെതിരെ മെഡിക്കല്‍ കോളജ് പൊലീസ് കള്ളക്കേസ്  എടുത്തുവെന്നും നേതാക്കള്‍ പറഞ്ഞു. 

Milma Trivandrum region employees on strike