ആശങ്ക പരത്തി ഡല്‍ഹി നോര്‍ത്ത് ബ്ലോക്കില്‍ ബോംബ് ഭീഷണി. വൈകുന്നേരം മൂന്നരയോടെയാണ് ആഭ്യന്തര, ധന മന്ത്രാലയങ്ങള്‍ സ്ഥിതി ചെയ്യുന്ന നോര്‍ത്ത് ബ്ലോക്കിലെ പൊലീസ് കണ്ട്രോള് റൂമിലേക്ക് ഇ–മെയില്‍ വഴി ഭീഷണി സന്ദേശമെത്തിയത്. ബോംബ് സ്ക്വാഡും മറ്റ് സുരക്ഷാ ഉദ്യോഗസ്ഥരും നോര്‍ത്ത് ബ്ലോക്കിലെ വിവിധ കെട്ടിടങ്ങളില്‍ വ്യാപക പരിശോധന നടത്തുകയാണ്. ഇതുവരെ സംശയാസ്പദമായ രീതിയില്‍ ഒന്നും കണ്ടെത്തിയിട്ടില്ല.