ഭാവിയുടെ റോക്കറ്റ് വിക്ഷേപണ സങ്കേതിക വിദ്യയെന്ന് അറിയപ്പെടുന്ന സെമി ക്രയോജനിക് എൻജിനുകൾ സ്വന്തമായുള്ള  രാജ്യങ്ങളുടെ കൂട്ടത്തിൽ ഇന്ത്യയും. ചെന്നൈയിലെ മദ്രാസ് ഐഐടി  ഇൻക്യൂബേഷൻ സെന്ററിൽ പ്രവർത്തിക്കുന്ന അഗ്നികുൽ കോസ്മോസ് കമ്പനിയുടെ അഗ്നിബാൻ സെമി ക്രായോജനിക് എൻജിൻ ശ്രീഹരിക്കോട്ടയിൽ നിന്ന് വിജയകരമായി വിക്ഷേപിച്ചു.

ത്രീ ജി സാങ്കേതിക വിദ്യയിലൂടെ നിര്‍മിച്ച ഒറ്റ സ്റ്റേജ് മാത്രമുള്ള റോക്കറ്റ്  എന്‍ജിനാണ്  അഗ്നിബാന്‍ . 6.2 മീറ്റർ നീളവും 575 കിലോ തൂക്കവുമാണ് അഗ്നിബാനുളളത്. തദ്ദേശീയമായി വികസിപ്പിച്ച സബ്–കൂള്‍ഡ് ലിക്വിഡ് ഓക്സിജന്‍ അടിസ്ഥാനമാക്കിയാണ് പ്രൊപ്പല്‍ഷന്‍ സിസ്റ്റം രൂപകല്‍പന ചെയ്തിട്ടുളളത് . ക്രായോജനിക് റോക്കറ്റുകളിൽ ദ്രവീകൃത ഹൈഡ്രജനും ഓക്സിജനുമാണ്  ഇന്ധനമായി ഉപയോഗിക്കുന്നത്. ചെലവ് കൂടിയതും അതിസങ്കീർണമായ സാങ്കേതികവിദ്യകൾ നിറഞ്ഞതുമാണ് ഇത്തരം റോക്കറ്റുകൾ. ഇതിനു പകരമായി ശുദ്ധീകരിച്ച മണ്ണെണ്ണയും ആശുപത്രികളിൽ ഉപയോഗിക്കുന്ന ഓക്സിജനും ഉപയോഗിക്കുന്നതാണു സെമി ക്രയോജനിക്  സങ്കേതിക വിദ്യ.സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തിലെ സ്വക്യാര്യ വിക്ഷേപണത്തറയില്‍ നിന്ന് വിക്ഷേപിച്ച  അഗ്നിബാൻ ഏതാനും മിനിറ്റുകൾക്കുള്ളിൽ ബംഗാൾ ഉൾക്കടലിൽ പതിച്ചു.  സാങ്കേതിക പ്രശ്നങ്ങൾ കാരണം  പലവട്ടം മാറ്റിവെച്ച വിക്ഷേപണമാണ് ഇന്ന് വിജയകരമായി പൂര്‍ത്തീകരിച്ചത്.    2017ല്‍ എയറോസ്പേസ് എന്‍ജിനിയര്‍മാരയ ശ്രീനാഥ് രവിചന്ദ്രനും എസ്.പി.എം മോയിനും ചേര്‍ന്നാണ് അഗ്നികുല്‍ കോസ്മോസിന് തുടക്കമിട്ടത്. . തിരുവനന്തപുരം ടെക്‌നോപാർക്കിൽ പ്രവർത്തിക്കുന്ന,  കേരള സ്റ്റാർട്ട് അപ്പ് മിഷനിൽ റജിസ്റ്ററ്റർ ചെയ്തിട്ടുള്ള  അഗ്നികുൽ കോസ്മോസ് ലോഞ്ച് വെഹിക്കിൾ പ്രൈവറ്റ് ലിമിറ്റഡിനും ഈ നേട്ടത്തിൽ നിർണായക പങ്കുണ്ട്

ENGLISH SUMMARY:

isro's semi cryogenic engine test successful