പ്രധാനമന്ത്രിയുടെ ധ്യാനത്തിനെതിരെ തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ച് പ്രതിപക്ഷം. കന്യാകുമാരി  വിവേകാനന്ദപാറയിലെ മോദിയുടെ ധ്യാനം തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ട ലംഘനമാണെന്നാണ് പ്രതിപക്ഷത്തിന്‍റെ പരാതി. മോദിയുടെ ധ്യാനം   തൽസമയ പ്രക്ഷേപണം ചെയ്യുന്നതില്‍ നിന്നും മാധ്യമങ്ങളെ വിലക്കണമെന്നും  പ്രതിപക്ഷ  ആവശ്യം.  

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിച്ചാൽ വിവേകാനന്ദന്‍ ധ്യാനമിരുന്ന കന്യാകുമാരിയിൽ  ധ്യാനമിരിക്കാന്‍ പോവുകയാണ് മോദി.  48 മണിക്കൂർ  ധ്യാനം ഇരിക്കാനുള്ള പദ്ധതി പൊളിക്കാനാണ്  പ്രതിപക്ഷം തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത് . 2019ൽ കേദാർനാഥ് ഗുഹയിൽ നടത്തിയ  ധ്യാനം BJP ക്ക് ഉണ്ടാക്കിയ രാഷ്ട്രീയനേട്ടം പ്രതിപക്ഷം മറന്നിട്ടില്ല. നിശബ്ദപ്രചാരണത്തിന്‍റെ 48 മണിക്കൂറിലുള്ള ധ്യാനം പെരുമാറ്റച്ചട്ട ലംഘനമാണെന്നാണ് കോണ്‍ഗ്രസ് ആക്ഷേപം.  മാധ്യമങ്ങൾ തൽസമയം പ്രക്ഷേപണം ചെയ്യുന്നതും  പെരുമാറ്റ ചട്ടലംഘനമാണെന്ന് കോണ്‍ഗ്രസ്

രാഹുൽ ഗാന്ധിയുടെ വ്യാജ വീഡിയോകൾ ബിജെപി പ്രചരിപ്പിക്കുന്നു എന്ന് ആരോപിച്ചുo കോൺഗ്രസ്  കമ്മീഷനിൽ പരാതി നൽകി. നൽകിയ പരാതികളിൽ ഒന്നിലും ശക്തമായ നടപടി കമ്മീഷൻ സ്വീകരിച്ചിട്ടില്ലെന്നും ഭരണഘടനാപരമായ കടമ നിറവേറ്റുന്നതിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ പരാജയമാണെന്നും   കോൺഗ്രസ് വിമർശിച്ചു. പ്രധാനമന്ത്രിയുടെ ധ്യാനം നാടകം ആണെന്ന് വിമർശിച്ച മമതാ ബാനർജി തത്സമയ പ്രക്ഷേ പണത്തിൽ നിന്ന് മാധ്യമങ്ങളെ വിലക്കണം എന്ന് ആവശ്യമുന്നയിച്ചിട്ടുണ്ട്.

ENGLISH SUMMARY:

Congress filed a complaint with the ec against Modi's Kanyakumari visit