അതൃപ്തിയുണ്ടെങ്കിലും സുരേഷ് ഗോപി കേന്ദ്രമന്ത്രിയായി തുടരും. സിനിമയില്‍ അഭിനയിക്കാന്‍ കേന്ദ്രം അനുമതി നല്‍കുമെന്നാണ് സൂചന. സുരേഷ് ഗോപിയെ അനുനയിപ്പിക്കാന്‍ പി.കെ.കൃഷ്ണദാസും എം.ടി രമേശമുള്‍പ്പടെയുള്ളവര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. കാബിനറ്റ് റാങ്കോ സ്വതന്ത്രചുമതലയോ ലഭിക്കാത്തതില്‍ സുരേഷ് ഗോപിയുടെ അനുയായികളും അമര്‍ഷം പ്രകടിപ്പിച്ചിരുന്നു. താമസിയാതെ മന്ത്രിസ്ഥാനത്തുനിന്ന് ഒഴിവാക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് സുരേഷ് ഗോപി നേരത്തേ മനോരമ ന്യൂസിനോട് പറഞ്ഞിരുന്നു.
അതേസമയം, കേരളത്തിന് രണ്ട് കേന്ദ്രമന്ത്രിമാരെ ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും സഹമന്ത്രിസ്ഥാനം കുറഞ്ഞുപോയെന്ന് തോന്നുന്നില്ലെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍. സുരേഷ് ഗോപിയുടെ മന്ത്രിസ്ഥാനത്തിനായി എന്‍എസ്എസ് മധ്യസ്ഥത വഹിച്ചിട്ടില്ല. ജനാധിപത്യം വിജയിക്കണമെങ്കില്‍ ശക്തമായ പ്രതിപക്ഷം വേണമെന്നും കേന്ദ്രത്തിലും കേരളത്തിലും അതിന്‍റെ പോരായ്മകള്‍ കണ്ടെന്നും ജി.സുകുമാരന്‍ നായര്‍ പറഞ്ഞു.