Image: Reuters

  • യു.എ.ഇയില്‍ നിന്നുള്ള ഇറക്കുമതിക്ക് നിയന്ത്രണമില്ല
  • രത്നം പതിപ്പിച്ച ആഭരണങ്ങള്‍ക്കും നിയന്ത്രണം
  • ഉത്തരവ് ഡയറക്ട്രേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡിന്‍റേത്

യു.എ.ഇ ഒഴികെയുള്ള രാജ്യങ്ങളില്‍ നിന്നും സ്വര്‍ണാഭരണങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിന് കര്‍ശനമായ നിയന്ത്രണം ഏര്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍.ഡയറക്ട്രേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡിന്‍റെ പേരിലാണ് ഉത്തരവ്. സ്വര്‍ണം ആഭരണ രൂപത്തിലാക്കിയതിന് പുറമെ ഡയമണ്ടും മറ്റ് രത്നക്കല്ലുകളും മുത്തും പതിപ്പിച്ച സ്വര്‍ണാഭരണങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിനും നിയന്ത്രണമുണ്ട്. സ്വര്‍ണക്കടത്ത് വ്യാപകമായ സാഹചര്യത്തിലാണ് നടപടിയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. സ്വതന്ത്ര വ്യാപാര കരാര്‍ നിലനില്‍ക്കുന്നതിനാണ് യു.എ.ഇയില്‍ നിന്നുള്ള സ്വര്‍ണം ഇറക്കുമതിക്ക് ഈ നിയന്ത്രണം ബാധകമല്ലാത്തത്. 

വികസ്വര രാജ്യങ്ങളില്‍ നിന്നും  സ്വതന്ത്ര വ്യാപാര കരാറുള്ള രാജ്യങ്ങളില്‍ നിന്നും സ്വര്‍ണം വന്‍തോതില്‍ രാജ്യത്തേക്ക് എത്തുന്നത് അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. സ്വതന്ത്ര വ്യാപാരക്കരാറില്‍ ഉള്‍പ്പെട്ട രാജ്യങ്ങളില്‍ നിന്ന് സ്വര്‍ണാഭരണങ്ങള്‍ എത്തിക്കുമ്പോള്‍ ഡ്യൂട്ടി ഈടാക്കിയിരുന്നില്ല. ഡ്യൂട്ടി അടച്ചും സ്വര്‍ണം കൊണ്ടുവരുന്നതിനുള്ള സൗകര്യവും നിലവിലുണ്ട്. എന്നാല്‍ അസാധാരണമായി ഇത്തരം രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതി വര്‍ധിച്ചതോടെയാണ് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താന്‍ വാണിജ്യമന്ത്രാലയം തീരുമാനിച്ചത്. 

50ദശലക്ഷം ഡോളര്‍ വിലമതിക്കുന്ന സ്വര്‍ണമാണ് ഇറക്കുമതി ചെയ്തിരുന്നതെങ്കില്‍ നിലവില്‍ അത് 1.5 ബില്യണ്‍ ഡോളറിന്‍റേതായി വര്‍ധിച്ചുവെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.  2022–23 സാമ്പത്തിക വര്‍ഷം 52 ദശലക്ഷം ഡോളറിന്‍റേതായിരുന്നു സ്വര്‍ണാഭരണ ഇറക്കുമതി. എന്നാല്‍ 2023–24 ആയപ്പോള്‍ ഇത് 1,551 ദശലക്ഷമായി (അതായത് 30 ശതമാനത്തോളം) വര്‍ധിച്ചുവെന്നാണ് ഔദ്യോഗിക കണക്കുകള്‍ പറയുന്നത്. 

ENGLISH SUMMARY:

Government of India has restricted import of Gold as jewellery and other parts from abroad except UAE due to the unusual surge. The official data shows that the import jumped 30 times than 20222-23 FY.