mangef

TOPICS COVERED

കുവൈത്ത് മംഗെഫ് തീപിടിത്തത്തിൽ പരുക്കേറ്റ് ചികിൽസയിൽ കഴിയുന്നവരുടെ ആരോഗ്യനിലയിൽ പുരോഗതി. മരിച്ചവരിൽ ഒരാളെ കൂടി തിരിച്ചറിയാനുണ്ട്. അതേസമയം കൂടുതൽ പേർ മരിച്ചിട്ടില്ലെന്ന് എൻബിടിസി കമ്പനി അറിയിച്ചു.  അതേസമയം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ രാജ്യത്തെ കെട്ടിടങ്ങളിൽ പരിശോധനകൾ കർശനമായി തുടരുമെന്ന് ആഭ്യാന്തരമന്ത്രി അറിയിച്ചു. അപകടത്തെ തുടർന്ന് മംഗെഫ് പ്രദേശം സ്ഥിതി ചെയ്യുന്ന  അൽ അഹ്മദീയ ഗവർണറേറ്റിലെ ഗവർണറെ കുവൈത്ത് അമീർ മാറ്റി.

 

കുവൈത്തിലെ അഞ്ച് ആശുപത്രികളിലായി നിലവിൽ 32 ഇന്ത്യക്കാരാണ് ചികിൽസയിൽ കഴിയുന്നത്. ഇവരിൽ 25 പേർ മലയാളികളാണെന്നാണ് നോർക്ക നൽകുന്ന വിവരം.  അൽ ജഹ്റ ആശുപത്രിയിൽ  ഐസിയുവിൽ ചികിൽസയിലായിരുന്നു ഒരാളെ വാർഡിലേക്ക് മാറ്റി. ഒരാൾ ഇപ്പോഴും തീവ്രപരിചരണ വിഭാഗത്തിലാണ്.  അപകടം ഉണ്ടായ മംഗെഫ് പ്രദേശം ഉൾപ്പെടുന്ന അൽ അഹമ്മദി ഗവർണറേറ്റിലെ ഗവർണറെ കുവൈത്ത് അമീർ മാറ്റി. ഷൈഖ് ഹമൂദ് ജാബിർ അൽഅഹമ്മദ് അൽ സബാ ആണ് പുതിയ ഗവർണർ. അതേസമയം ദുരന്തത്തിൽ കൂടുതൽ പേർ മരിച്ചിട്ടില്ലെന്ന് എൻബിടിസി കമ്പനി അറിയിച്ചു. ഒരാൾ കൂടി മരിച്ചെന്ന് പ്രാദേശിക മാധ്യമം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് വിശദീകരണം. ഇതിനിടെ കുവൈത്തിലെ കെട്ടിടങ്ങളിലെ നിയമലംഘനം പൊതുജനങ്ങൾക്ക് വിളിച്ച് അറിയിക്കാനായി ഹോട്ട്ലൈൻ തുടങ്ങുമെന്ന് ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് അൽ യൂസഫ് അൽ സബ്ഹ അറിയിച്ചു.  ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ പരിശോധനകൾ തുടരുമെന്നും മന്ത്രി വ്യക്തമാക്കി. ദുരന്തത്തിന് പിന്നാലെ ആഭ്യാന്തരമന്ത്രിയുടെ നേതൃത്വത്തിൽ വിവിധ കെട്ടിടങ്ങളിൽ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ ഒട്ടേറെ നിയമലംഘനങ്ങൾ കണ്ടെത്തിയിരുന്നു.  കഴിഞ്ഞ പത്ത് മാസത്തിനിടെ ക്രമക്കേട് കണ്ടെത്തിയ 568 കെട്ടിടങ്ങളിലെ ബേസ്മെന്റുകൾ അടച്ചുപൂട്ടിച്ചതായി മുനിസിപ്പാലിറ്റി അറിയിച്ചു. 189 ബേസ്മെന്റുകളിൽ അനധികൃതമായി സൂക്ഷിച്ച സാധനങ്ങൾ നീക്കി. അനധികൃതമായി താമസിപ്പിച്ചവരെ ഒഴിപ്പിച്ചു.  

ENGLISH SUMMARY:

Improvement in the health status of those injured in the Kuwait Mangaf fire