heat-wave

TOPICS COVERED

ഡല്‍ഹിയില്‍ ആറ് പതിറ്റാണ്ടിനിടയിലെ ഏറ്റവും ഉയര്‍ന്ന ചൂട്. താപനില അന്‍പത് ഡിഗ്രി കടന്നു.   48 മണിക്കൂറിനിടെ 20 പേര്‍മരിച്ചെന്നാണ് അനൗദ്യോഗിക വിവരം. സൂര്യഘാതമേറ്റ് മരിച്ചെന്ന് സംശയിക്കുന്ന 50 പേരുടെ മൃതദേഹങ്ങള്‍ വിവിധ ഭാഗങ്ങളില്‍നിന്നായി കണ്ടെത്തി.  അതേസമയം കുടിവെള്ള ക്ഷാമത്തില്‍ രാഷ്ട്രീയപോര് തുടരുകയാണ്.

 

തലസ്ഥാന നഗരം അക്ഷരാര്‍ഥത്തില്‍ എരിതീയിലാണ്. കഴിഞ്ഞ ദിവസങ്ങളില്‍ പകല്‍ താപനില 52 ഡിഗ്രിയും രാത്രി താപനില 38 ഡിഗ്രിവരെയും ഉയര്‍ന്നുവെന്നാണ് ഡല്‍ഹി ആരോഗ്യമന്ത്രി പറഞ്ഞത്. സൂര്യാഘാതമേറ്റ് ആശുപത്രികളില്‍ എത്തുന്നവരുടെ എണ്ണവും വന്‍തോതില്‍വര്‍ധിച്ചു. സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രം രണ്ടുദിവസത്തിനിടെ 310 പേര്‍ ചികില്‍സതേടി.  ഇതില്‍ 14 പേര്‍ മരിച്ചു. ഒട്ടേരെ പേര്‍ വെന്‍റിലേറ്ററിലാണ്. സ്വകാര്യ ആശുപത്രികളില്‍ എത്തുന്നവരുടെ എണ്ണം ഇതിലേറെ വരും

സൂര്യാഘാതമേറ്റ് വരുന്നവരെ ചികില്‍സിക്കാന്‍ ഐസ് ബെഡുകള്‍ ഉള്‍പ്പെടെ പ്രത്യേക സൗകര്യമൊരുക്കാന്‍ മന്ത്രി ആശുപത്രികള്‍ക്ക് നിര്‍ദേശം നല്‍കി. അതിനിടെ തെരുവുകളില്‍ കഴിയുന്ന അന്‍പതോളം പേരുടെ മൃതദേഹങ്ങള്‍ കഴിഞ്ഞദിവസം കണ്ടെത്തി. ഇതില്‍ ഏറെയും സൂര്യാഘാതമേറ്റുള്ള മരണമാണെന്ന് സൂചനയുണ്ട്. തെരുവുകളില്‍കഴിയുന്നവരെ ഷെല്‍ട്ടര്‍ഹോമുകളിലേക്ക് മാറ്റാനുള്ളനീക്കങ്ങളും സജീവമാണ്.  ചൂട് കടുക്കുമ്പോഴും കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ കഴിഞ്ഞിട്ടില്ല. ഹരിയാന സര്‍ക്കാര്‍ നല്‍കേണ്ട വെള്ളത്തില്‍ 100 ദശലക്ഷം ഗാലന്‍റെ കുറവുണ്ടെന്നും ഇതാണ് പ്രതിസന്ധിക്ക് കാരണമെന്നും എ.എ.പി. സര്‍ക്കാര്‍ ആരോപിക്കുന്നു. എന്നാല്‍ സര്‍ക്കാര്‍ കുടവെള്ള ടാങ്കര്‍ മാഫിയയ്ക്കൊപ്പമാണെന്ന ആരോപണം ആവര്‍ത്തിക്കുകയാണ് ബി.ജെ.പി.

ENGLISH SUMMARY:

Delhi records highest heat in six decades; 20 deaths in 48 hours