ഉഷ്ണതരംഗത്തിന്റെ ഭീകരത വെളിവാക്കി ഡല്‍ഹിയിലെ മരണസംഖ്യ പുറത്ത്. ജൂണ്‍ 11നും 19നും ഇടക്ക് ഉഷ്ണതരംഗം മൂലം 190 പേരാണ് മരിച്ചത്. ഡല്‍ഹി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന എന്‍ജിഒ ആയ സെന്‍റര്‍ ഫോര്‍ ഹോളിസ്റ്റിക്ക് ഡെവലപ്മെന്റ് ആണ് ഈ കണക്ക് പുറത്ത് വിട്ടത്. മരിച്ച 190 പേരും സ്വന്തമായി വീടില്ലാത്തവരാണ്. ഈ വേനല്‍ക്കാലത്ത് റെക്കോര്‍ഡ് താപനിലയാണ് രാജ്യത്ത് രേഖപ്പെടുത്തിയത്. ആഭ്യന്തര മന്ത്രാലയത്തിലെ സോണൽ ഇന്‍റഗ്രേറ്റഡ് പോലീസ് നെറ്റ്‌വർക്കിൽ നിന്ന് ശേഖരിച്ചതാണ് ഡാറ്റ. ഉഷ്ണതരംഗത്തില്‍ മരിച്ചവരില്‍ 80 ശതമാനവും വീടില്ലാത്തവരാണ്.
ഈ മാസവും താപനില സാധാരണയേക്കാൾ കൂടുതലായിരിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 50 വർഷത്തിനിടയിലെ ഏറ്റവും ചൂടേറിയ രാത്രിയാണ് ബുധനാഴ്ച ഡൽഹിയിൽ അനുഭവപ്പെട്ടത്. 35.2 ഡിഗ്രി സെൽഷ്യസാണ് കുറഞ്ഞ താപനില